സാരിയിൽ തിളങ്ങി ഹണി റോസ്, ചിത്രങ്ങൾ വൈറൽ

0
77

മികച്ച വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും, കന്നടയിലും, തെലുങ്കിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് സിനിമ ലോകത്തേക്ക് എത്തുന്നത്. തൊട്ടടുത്ത വർഷം തന്നെ തമിഴിലും തെലുങ്കിലും താരം അരങ്ങേറി

കരിയർ എങ്ങും എത്താതെ പോയിക്കൊണ്ടിരുന്നു സമയത്താണ് മലയാളത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി മേനോൻ എന്ന കഥാപാത്രം താരത്തിന് ബ്രേക്ക്‌ ത്രൂ ആയി. അതിനു ശേഷം മികച്ച വേഷങ്ങൾ താരത്തിന് ലഭിച്ചു. ബോൾഡ് ആയ വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത ഒരാളാണ് ഹണി. കരിയറിലുടനീളം വ്യത്യസ്ത വേഷങ്ങൾ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു

ഇപ്പോൾ സ്വന്തമായി ഒരു ബിസ്സിനസ്സ് സംരംഭം കൂടെ താരത്തിന്റെ പേരിലുണ്ട്.രാമച്ചം കൊണ്ടു നിര്‍മ്മിക്കുന്ന ആയുര്‍വേദിക് സ്ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്‍റെ ഉടമ കൂടിയാണ് നടി.സോഷ്യൽ മീഡിയയിൽ സജീവമായ ഹണി തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. വൈറ്റ് സാരിയിലുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കു വച്ചിട്ടുണ്ട്, ചിത്രങ്ങൾ വൈറലാണ്