ബിക്കിനി ഇട്ടപ്പോൾ ചമ്മൽ ഒന്നും തോന്നിയില്ല!! രക്ഷാധികാരി ബൈജുവിലെ അജിത

0
833

ഹന്ന റെജി കോശി, പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടറാണ്. എന്നാൽ പലർക്കും ഹന്നയെ അറിയാവുന്നത് നടി എന്ന നിലയിലാണ്. സൂപ്പർഹിറ്റ് ആയിരുന്ന രക്ഷാധികാരി ബൈജു എന്ന സിനിമയിലെ അജിത എന്ന നായിക വേഷത്തിൽ എത്തിയത് ഹന്ന ആയിരുന്നു.തനി നാടൻ വേഷമായിരുന്നു അതെങ്കിലും യഥാർഥ ജീവിതത്തിൽ ഹന്ന വളരെ മോഡേൺ ആണ്.

ഒരുപാട് ബ്യുട്ടി പേജന്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളാണ് ഹന്ന. മിസ് ഇന്ത്യ മത്സരത്തിൽ അടക്കം പങ്കെടുത്തു.എന്നാൽ ഹന്നയെ കൂടുതൽ പേരും ഓർക്കുന്നത് രക്ഷാധികാരി ബൈജുവിലെ സാരി ഉടുത്ത ആ നാടൻ പെൺകുട്ടി ഇമേജിൽ ആണ്. ഒരു ഇടവേളക്ക് ശേഷം തീർപ്പ് എന്ന പ്രിത്വിരാജ് ചിത്രത്തിലൂടെ ഹന്ന മലയാളത്തിൽ സജീവമാകുകയാണ്.

ബ്യുട്ടീ പേജെന്റ് മത്സരങ്ങളിൽ ബിക്കിനി അണിഞ്ഞു ഹന്ന എത്തിയിട്ടുണ്ട്, ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതേ കുറിച്ചു ഹന്നയുടെ വാക്കുകൾ ” മിസ് ഇന്ത്യ കോംപടീഷനു ബിക്കിനി ധരിക്കുക എന്നത് മസ്റ്റ്‌ ആയിരുന്നു. അമ്മയോട് ഇതേ പറ്റി പറഞ്ഞിരുന്നു, എന്നാൽ പപ്പയോടു പറഞ്ഞില്ല. അദ്ദേഹം കുറച്ചു ഓർത്തഡോക്സ് ആണ്. ഒരു വർഷത്തോളം ഞാൻ കഷ്ടപ്പെട്ടു അതിനു വേണ്ടി. പതിമൂന്നു കിലോ കുറച്ചാണ് ഞാൻ പോയത്.കർവ് മൈന്റൈൻ ചെയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ഡയറ്റ് ഉണ്ടായിരുന്നു. ആ സ്റ്റേജിൽ ബിക്കിനി അണിഞ്ഞ് നിൽകുമ്പോൾ ചമ്മൽ ഒന്നും തോന്നിയില്ല. കാരണം നമ്മൾ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ബോഡിയാണ് അവിടെ പ്രദർശിപ്പിക്കുന്നത്. പിന്നെ എന്നോടൊപ്പം ഇരുപതു പെൺകുട്ടികളും ആ വേദിയിൽ ഉണ്ടായിരുന്നു. അതൊരു മോശം കാര്യമായി എനിക്ക് തോന്നുന്നില്ല, ആൺകുട്ടികൾ ജിമ്മിൽ ഒക്കെ പോയി സിക്സ് പാക്ക് വരുത്തുന്നത് കണ്ടിട്ടില്ലേ, അതുപോലെ കരുതിയാൽ മതി. “