കുമ്പളങ്ങിയിലെ സിമി മോളുടെ കിടിലൻ ഡാൻസ് വീഡിയോ കാണാം !!

0
41

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറികൂടിയ നടിയാണ് ഗ്രേസ് ആന്റണി. ഓഡിഷനിലൂടെ ആണ് ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എത്തുന്നത്. അതിനു മുൻപ് തന്നെ സിനിമയിൽ മുഖം കാണിച്ചിരുന്നു ഗ്രേസ് ആന്റണി. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ ആണ് ഗ്രേസ് ആന്റണി സിനിമ ലോകത്തേക്ക് എത്തുന്നത്

ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത് ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയിലാണ്. ഇന്ദ്രജിത്തിന്റെ നായികയായി ആണ് താരം ആ സിനിമയിൽ എത്തിയത്. ഗ്രേസ് ആന്റണിയുടെ അതിലെ പ്രകടനത്തിന് ഏറെ കൈയടികൾ ലഭിച്ചിരുന്നു. അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയാണ് ഗ്രേസ് ആന്റണിയുടെ പുതിയ ചിത്രം

കുട്ടികാലം മുതൽ തന്നെ നൃത്ത പഠനം നടത്തിയ ഒരാളാണ് ഗ്രേസ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ ഡാൻസ് വിഡിയോകളും മറ്റും പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ താരം പോസ്റ്റ്‌ ചെയ്ത ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

View this post on Instagram

A post shared by Grace (@grace_antonyy)