എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്!! അനുഗ്രഹീതൻ ആന്റണിയുടെ വിജയം ദുൽഖറിനു ഒപ്പം ആഘോഷിച്ചു സണ്ണി

0
5679

അനുഗ്രഹീതൻ ആന്റണി എന്ന ചിത്രം മികച്ച അഭിപ്രായം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്.സണ്ണി വെയ്ൻ നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പ്രിൻസ് ജോയിയാണ്. ഒരു എന്റെർറ്റൈൻർ ആയ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് ഗൗരി കിഷനാണ്. ഏപ്രിൽ 1 നു പുറത്തിറങ്ങിയ ചിത്രം ഒരു ഹിറ്റിലേക്ക് കുതിക്കുകയാണ്.

ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്,ബൈജു,സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠൻ ആചാരി,മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മൗത്ത് പബ്ലിസിറ്റിയുടെ സഹായവും തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. ചിത്രത്തിന്റെ വിജയം ഇപ്പോൾ സണ്ണി ദുൽഖറുമൊത്ത് ആഘോഷിച്ചിരുന്നു. അതിന്റ ചിത്രങ്ങൾ സണ്ണി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു. സണ്ണിയുടെ അടുത്ത സുഹൃത്താണ് ദുൽഖർ.സണ്ണി ഫോട്ടോക്കൊപ്പം കുറിച്ചത് ഇങ്ങനെ “എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്