അന്നത്തെ വോഡ്ക എഫക്റ്റിൽ അത് വരെ മറന്നുപോയി ..ദുർഗ്ഗാ കൃഷ്ണ

0
130178

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദുർഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ സിനിമ ലോകത്തേക്ക് എത്തിയത്. ഒരു നല്ല നർത്തകിയാണ് ദുർഗ. യുവജനോത്സവ വേദികളിൽ സജീവമായിരുന്ന ദുർഗ കോഴിക്കോട് സ്വദേശിയാണ്. അടുത്തിടെ ദുർഗ വിവാഹിതയായിരുന്നു.

അർജുനാണു ദുർഗയുടെ ഭർത്താവ്. ഗുരുവായൂർ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ പുതിയ വീടിലേക്ക് ഇവർ മാറിയിരുന്നു.ആർ ജെ ശംഭു അവതരിപ്പിക്കുന്ന ചോയിച്ചു ചോയിച്ചു പോകാം എന്ന പ്രോഗ്രാമിൽ അതിഥികളായി എത്തിയിരുന്നു. ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ദുർഗ മനസ് തുറന്നിരുന്നു.

പ്രോഗ്രാമിലെ മനപൊരുത്തം എന്ന റൗണ്ടിൽ ആദ്യമായി കണ്ട സിനിമ ഏതെന്നു ഇവരോട് ചോദിച്ചിരുന്നു.അതിനു ദുർഗക്ക് പെട്ടന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല എന്നാൽ അർജുൻ പെട്ടന്ന് എസ് എസ് ധോണി എന്ന ചിത്രമാണെന്നു പറഞ്ഞു. താൻ ആ സിനിമ കാണാൻ പോയി തീയേറ്ററിലിരുന്നു ഉറങ്ങിപ്പോയത് കൊണ്ട് ആണ് അത് മറന്നു പോയതെന്നാണ് ദുർഗ പറയുന്നത്.

അന്ന് ഉറങ്ങി പോയതിനു പിന്നിലെ കാരണവും ദുർഗ വെളിപ്പെടുത്തി. ആദ്യമായി കുറച്ചു വോഡ്ക കഴിച്ചതിന്റെ ഹാങ്ങ്‌ ഓവരിൽ താൻ ഉറങ്ങിയതെന്നാണ് ദുർഗ പറയുന്നത്.” ഒരിക്കൽ ഒരു വീഡിയോ കണ്ടത് മുതലുള്ള ആഗ്രഹമായിരുന്നു വോഡ്ക കുടിക്കണം എന്ന്, ആദ്യം അച്ഛനോടാണ് പറഞ്ഞത്. അച്ഛൻ ഓടിച്ചു വിട്ടു. പിന്നെ അർജുനോട് പറഞ്ഞു.പുള്ളി സംഭവം സെറ്റാക്കി. ആകെ രണ്ട് തുള്ളി ആണ് തന്നത്, പക്ഷെ ഞാൻ ഫിറ്റായി പോയി.തിയേറ്ററിൽ പോയി സിനിമ കാണാൻ തുടങ്ങിയപ്പോൾ ഞാൻ ഉറങ്ങിപ്പോയി “