വാക്‌സിൻ എടുക്കവേ പേടിച്ചു കരഞ്ഞു ദിയ!!വീഡിയോ

0
93

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നാലു മക്കൾക്കും അച്ഛനും അമ്മയ്ക്കും എല്ലാവരും വ്ലോഗർമാരാണ്. ഇവരുടെ യുട്യൂബ് ചാനലുകളും ആരാധകർക്ക് ഇടയിൽ ചർച്ചാവിഷയമാണ്. അഹാനയാണ് ആദ്യം യുട്യൂബ് ചാനൽ തുടങ്ങിയത്. പിന്നാലെ ദിയയും തുടങ്ങി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായി തന്റെ ഡാൻസ് വിഡിയോകളും മറ്റും ദിയ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.

വാക്‌സിന്‍ സ്വീകരിക്കവേ പേടിച്ച് കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ് ഇപ്പോൾ.അമ്മയോടും സഹോദരിമാരോടൊപ്പമാണ് ദിയ കൃഷ്ണ വാക്സിൻ എടുക്കാൻ എത്തിയത്.ദിയ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

വാക്സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. ദിയയെ സഹോദരിമാരായ ഇഷാനിയും അഹാനയും അശ്വസിപ്പിക്കുന്നുണ്ട്.ഇഷാനിയും ആഹാനയും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.