ഇത് കളയിലെ നായികയല്ലേ!!ദിവ്യ പിള്ളയുടെ കിടിലൻ ഫോട്ടോഷൂട്ട്

0
3501

അയാൾ ഞാനല്ല എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ദിവ്യ പിള്ള. ദിവ്യ പഠിച്ചതും വളർന്നതുമെല്ലാം ദുബായിയിലാണ്.ഊഴം എന്ന ജീതു ജോസഫ് പ്രിത്വിരാജ് സിനിമയിലെ വേഷമാണ് ദിവ്യക്ക് ശ്രദ്ധ നേടികൊടുക്കുന്നത്. അടുത്തിടെ കള എന്ന ടോവിനോ തോമസ് ചിത്രത്തിലും നായികയായി ദിവ്യ പിള്ള എത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ പിള്ള.ദിവ്യ പിള്ളയുടെ ഒരു ഫോട്ടോഷുട്ട് വിഡിയോയും ചിത്രങ്ങളും ഒക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ബ്രയിഡൽ സാരിയിലാണ് ദിവ്യ പിള്ള ഫോട്ടോഷൂട്ടിൽ എത്തിയത്. ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായി ആയിരുന്നു ഫോട്ടോഷുട്ട്.

ഇളം പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ സാരിയാണ് ദിവ്യ ധരിച്ചത്. ജീനാ സ്റ്റുഡിയോ ആണ് ഫോട്ടോ ഷൂട്ടിനു വേണ്ടി ദിവ്യക്ക് മേക്ക് അപ്പ്‌ ഒരുക്കിയത്.വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.