ത്രില്ലർ ചിത്രം ചുഴൽ ശ്രദ്ധ നേടുന്നു!!ചിത്രം നീ സ്ട്രീമിൽ പ്രദർശ്നത്തിന്

0
430

നക്ഷത്ര പ്രൊഡക്ഷസിന്റെ ബാനറിൽ നിഷ മഹേശ്വരൻ നിർമ്മിച്ചു നവാഗതനായ ബിജു മാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചുഴൽ നീ സ്ട്രീം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് റീലീസായിരിക്കുകയാണ് പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ത്രില്ലർ ചിത്രമാണ് ചുഴൽ.അഞ്ച് സുഹൃത്തുക്കളുടെ ഒരു യാത്രയും അതിനിടയിൽ സംഭവിക്കുന്ന അവിചാരിതമായ കാര്യങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം.മികച്ച അഭിപ്രായം നേടുന്നുണ്ട് ചിത്രം.

ഒരു സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കുവാനായി ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു സുഹൃത്തുക്കൾക്ക് യാത്രയ്ക്കിടയിൽ അവിചാരിതമായി ഒരു ദിവസം അവിടെ താമസിക്കേണ്ടി വരികയും അവിടെ വച്ച് നേരിടേണ്ടി വരുന്ന ചില സംഭവങ്ങളുമാണ് ചുഴലിന്റെ സാരം. ജാഫർ ഇടുക്കി ആർജെ നിൽജ, എബിൻ മേരി, ശ്രീനാഥ് ഗോപിനാഥ്, ഗസൽ അഹമ്മദ്, സഞ്ജു പ്രഭാകര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

എഴുപതു രൂപ മുടക്കിൽ അടുത്ത അഞ്ചു ദിവസത്തേക്ക് നീസ് സ്ട്രീമിൽ നിങ്ങൾക്ക് ചുഴൽ കാണാവുന്നതാണ്.നവാഗതരുടെ സംരഭമാണെങ്കിലും ചിത്രത്തിന്റെ മേക്കിങ്ങും കഥഗതിയും ഏറെ മികവ് പുലർത്തുന്നവ ആയിരുന്നു.