അച്ഛന്റെ ഫോട്ടോ നോക്കി സംസാരിച്ചു ജൂനിയർ ചീരു കണ്ണ് നനയിച്ചു വീഡിയോ

0
343

2020 ൽ നമ്മളെ നടുക്കിയ വാർത്തകളിൽ ഒന്നായിരുന്നു കന്നഡ നടൻ ചിരഞ്ജീവിയുടെ മരണം. ഹൃദയാഘാതം മൂലമാണ് ചിരഞ്ജീവി മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ചിരഞ്ജീവി സർജ മുപ്പത്തിയെട്ടാം വയസിലാണ് മരിച്ചത്. മലയാളത്തിലടക്കം അഭിനയിച്ചിട്ടുള്ള നടി മേഘ്‌ന രാജാണ് ചിരഞ്ജീവി സർജയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

ചീരുവിന്റെ മരണ സമയത്ത് നാല് മാസം ഗർഭിണിയായിരുന്നു മേഘന. ഒരു ആൺകുഞ്ഞിന് കുറച്ചു മാസങ്ങൾക്ക് മുൻപ് മേഘന ജന്മം നൽകി. ആരാധകർ അവനെ സ്നേഹത്തോടെ വിളിക്കുന്നത് ജൂനിയർ ചീരു എന്നാണ്.മകന്റെ ഫോട്ടോ കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

ആറു മാസമാണ് ഇപ്പോൾ ജൂനിയർ ചീരുവിന്റെ പ്രായം. ഇപ്പോൾ മേഘന രാജ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുഞ്ഞിന്റെ ഒരു വീഡിയോ വൈറലാണ്.അച്ഛന്റെ ഫോട്ടോ നോക്കി കിന്നാരം പറയുന്ന ജൂനിയർ ചീരുവിന്റെ വീഡിയോയാണ് മേഘന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്.

A post shared by Meghana Raj Sarja (@megsraj)