വൈറലായി ഇനിയയുടെ പുത്തൻ ഫോട്ടോഷൂട്ട്

0
255957

തെന്നിന്ത്യൻ സിനിമാലോകത്തിൽ ഒരുപിടി നല്ല വേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് ഇനിയ. തിരുവനന്തപുരം സ്വദേശിയായ ഇനിയയുടെ ശെരിക്കുള്ള പേര് ശ്രുതി സാവന്ത് എന്നാണ്.പതിനഞ്ചു വർഷങ്ങൾക്ക് മുകളിലായി സിനിമ ലോകത്തു ഇനിയ സജീവമാണ്. മലയാള സിനിമയിലാണ് ഇനിയ ആദ്യമായി അഭിനയിച്ചത്. 2004 ൽ പുറത്തിറങ്ങിയ റൈൻ റൈൻ കം എഗൈൻ ആയിരുന്നു ആദ്യ ചിത്രം.പിന്നീട് 2010 ൽ ഇനിയ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പടഗസാലൈ ആയിരുന്നു ആദ്യ ചിത്രം

അതെ വർഷം തന്നെ പുറത്ത് വന്ന മിസ്കീൻ ചിത്രം യുദ്ധം സൈയിലെ വേഷം ഇനിയക്ക് കൂടുതൽ അവസരങ്ങൾ നേടി കൊടുത്തു. 2011 ൽ വൈഗൈ സൂദാ വാ എന്ന ചിത്രത്തിലെ അഭിനയം ഇനിയയുടെ കരിയറിൽ ബ്രേക്ക്‌ ത്രൂ ആയി മാറി. മികച്ച നടിക്കുള്ള ഫിൽംഫെയർ അവാർഡ് ആ ചിത്രത്തിലെ പ്രകടനം ഇനിയക്ക് നേടിക്കൊടുത്തു. തമിഴിലും മലയാളത്തിലും പിന്നെയും നല്ല ചിത്രങ്ങൾ ഇനിയയെ തേടി വന്നു. തെലുങ്കിൽ അഭിനയിച്ചിട്ടുള്ള താരം ഈ വർഷം ദ്രോണ എന്ന സിനിമയിലൂടെ കന്നടയിലും അരങ്ങേറ്റം കുറിച്ചു

ഇനിയയുടെ ഒരു ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ മഹാദേവാബ്‌ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയത്. ചൈതന്യ പ്രകാശും പാരീസ് ലക്ഷ്മിയുമാണ് ഇനിയയോടൊപ്പം ആ ഫോട്ടോഷൂട്ടിൽ ഉള്ളത്