എന്റെ ബീന ആശുപത്രിയിലാണ്!!അവൾക്ക് കോവിഡാണ്!!പൊട്ടികരഞ്ഞു ഭർത്താവ് മനോജ്‌..വീഡിയോ

0
627

കോവിഡ് എന്ന മഹാമാരിയുടെ പുതിയ തരംഗം നമ്മുക്കിടയിൽ ആഞ്ഞടിക്കുകയാണ്.ചുറ്റും കേൾക്കുന്ന വാർത്തകൾ ഒന്നും ശുഭകരമല്ല. നടി ബീനാ ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിലാണെന്നു വെളിപ്പെടുത്തി ഭർത്താവ് മനോജ്‌ രംഗത്ത് വന്നിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് മനോജ്‌ ഈ കാര്യം പറഞ്ഞത്.

കണ്ണീരോടെയാണ് കടന്നു പോയ വിഷമാവസ്ഥയെ കുറിച്ചു മനോജ്‌ പറയുന്നത്.ഒരാഴ്ചക്ക് മുൻപാണ് ബീനക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും കോവിഡ് പിടിപെട്ടതെന്നു മനോജ്‌ പറയുന്നു.ലക്ഷണങ്ങൾ കണ്ടതോടെ റൂം ക്വാറൻടൈനിൽ ആയെങ്കിലും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയും, ന്യുമോണിയ ബാധിക്കുകയും ചെയ്‌തെന്നും മനോജ്‌ പറയുന്നു.

സ്ഥിതി കുറച്ച് ഗുരുതരമായിരുന്നു എന്നും ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഐ സി യു ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പേടിച്ചു പോയി എന്നും മനോജ്‌ പറയുന്നു.കഴിഞ്ഞ 5 ദിവസം ഒരുപാട് വിഷമിച്ചെന്നും എന്നാൽ ഇപ്പോൾ ബീന തിരികെ വന്നിരിക്കുകയാണെന്നും മനോജ്‌ പറയുന്നു.