ബറോസിന്റെ ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് തുറന്നു പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

0
1613

നാൽപതു വർഷത്തോളം മലയാള സിനിമയിൽ താരമായി തിളങ്ങിയ മോഹൻലാൽ ആദ്യമായി സംവിധായാകനായി എത്തുന്ന ചിത്രമാണ് ബറോസ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും 3ഡി യിൽ ഷൂട്ട് ചെയ്യുന്ന ഒന്നാണ്.ഒരു ഫാന്റസി ചിത്രമാണ് ബറോസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്..

ഹോളിവുഡ് നിലവാരത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മികച്ച ടെക്നിഷ്യൻമാരും ആധുനിക ഉപകരണങ്ങളുമടങ്ങുന്ന ഒരു യൂണിറ്റ് ആണ് ബറോസിന്റേത്.ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവിനെക്കുറിച്ചും വെള്ളിത്തിരക്ക് നല്‍കിയ അഭിമുഖത്തില്‍ നിർമ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുകയുണ്ടായി . ഇരുപതു ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവ്.

ഏറെനാളുകളായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മോഹൻലാലിന്റെ മനസ്സിൽ വന്നു ചേർന്നിട്ടെന്ന് ആന്റണി പറയുന്നു.കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് അദ്ദേഹമത് ഗൗരവമായി കണ്ടു തുടങ്ങിയതെന്നും ആന്റണി പറയുന്നു.മാർച്ച്‌ മുപ്പത്തിയൊന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.