ഭാരത്‌ രത്ന എന്റെ അച്ഛന്റെ കാലിലെ നഖത്തിന് സമം!!ഓസ്കാർ കിട്ടിയ എ ആർ റഹ്മാൻ ആരെന്നു പോലും അറിയില്ല!!ബാലകൃഷ്ണ

0
1635

വിവാദ പരാമർശങ്ങളും പ്രസ്താവനകളുമായി എപ്പോഴും മാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ള ഒരാളാണ് തെലുങ്ക് നടൻ ബാലകൃഷ്ണ. അച്ഛൻ എൻ ടി ആറിന്റെ സിനിമ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന ബാലകൃഷ്ണ വീണ്ടുമൊരു വിവാദ പരാമർശവുമായി രംഗത്ത് വന്നിരിക്കുകയാണ്.എ.ആര്‍ റഹ്മാന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ് ബാലകൃഷണയുടെ പുതിയ പരാമര്‍ശം ഒപ്പം ഇന്ത്യയിലെ ഏറ്റവുമുയർന്ന സിവിളിയൻ ബഹുമതിയായ ഭാരത് രത്നയെ അപമാനിക്കുകയും ചെയ്തു താരം.

ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലകൃഷ്ണ പറഞ്ഞതിങ്ങനെ.”ഈ അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല.””ഭാരതരത്‌ന ഒക്കെ എന്റെ അച്ഛന്റെ കാല്‍വിരലിലെ നഖത്തിനു സമം. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം”..വേഗത്തിൽ സിനിമകൾ തീർക്കുന്ന ഒരാളാണ് താൻ എന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.