ആകാൻ ആഗ്രഹിച്ചത് ഒന്ന്, ആയത് മറ്റൊന്ന്!! അശ്വതി ശ്രീകാന്ത്

0
2907

അവതാരകയായി തിളങ്ങി ആരാധകർ ഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി നൈറ്റ്സ് എന്ന പ്രോഗ്രാമിന്റെ ആങ്കർ ആയി സുരാജിനോപ്പം തിളങ്ങിയതോടെ ആണ് അശ്വതി ശ്രദ്ധേയയായത്. അതിനു മുൻപ് ഒരു പ്രവാസി ആയിരുന്നു അശ്വതി. ദുബായിയിൽ ആർ ജെ ആയി ആണ് അശ്വതി ജോലി ചെയ്തിരുന്നത്. ഇപ്പോൾ കലാരംഗത്തും സജീവമാണ് അശ്വതി. താരം ഇപ്പോൾ നാട്ടിൽ തന്നെയാണ് ഉള്ളത്. അടുത്തിടെ അഭിനേത്രിയായി കൂടെ താരം അരങ്ങേറ്റം കുറിച്ചിരുന്നു.

ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അശ്വതി അഭിനയ രംഗത്തേക്ക് എത്തിയത്.സോഷ്യൽ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്.അശ്വതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ചിത്രങ്ങളും കുറിപ്പും വൈറൽ ആണിപ്പോൾ.

ഞാന്‍ എന്താകാനാണോ ആഗ്രഹിച്ചത് , എന്നിട്ട് ഞാന്‍ ശരിക്കും എന്തായി’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. എന്താകാനായിരുന്നു ആഗ്രഹിച്ചത് എന്നുള്ള ക്യാപ്‌ഷനോടെ പങ്കു വച്ചത് പുസ്തകങ്ങൾ വായിച്ചിരിക്കുന്ന ചിത്രമാണ്. എന്തായി എന്നുള്ളടത്ത് അടുക്കളയിൽ കഴുകാനുള്ള പാത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അശ്വതിയുടെ ചിത്രമാണ്