പൂജ ചടങ്ങിൽ തിളങ്ങി അനു സിതാര !!ചിത്രങ്ങൾ വൈറൽ

0
220

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് അനു സിതാര. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ അനു സിതാര പിന്നീട് നായികാ വേഷങ്ങളിലേക്ക് ചുവടു മാറുകയും മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയും ചെയ്തു. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് അനു സിതാര സിനിമ ലോകത്തേക്ക് എത്തിയത്

ഇരുപതോളം സിനിമകളിൽ അനു സിതാര നായികയായി എത്തിയിരുന്നു. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് അനു സിതാര അവസാനമായി അഭിനയിച്ചത്. ഒരു വ്ലോഗർ കൂടെയാണ് അനു സിതാര. ലോക്ക് ഡൌൺ സമയത്താണ് അനു സിതാര വ്‌ളോഗിംഗ് തുടങ്ങിയത്.സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനു സിതാരയുടെ പുത്തൻ ചിത്രങ്ങൾ വൈറലാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത നാലാം തൂൺ എന്ന സിനിമയുടെ ലോഞ്ച് വേളയിലെത്തിയ അനു സിതാരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്