അനു സിതാരയുടെ തടി 6 കിലോ കുറഞ്ഞു കാരണം ഉണ്ണി മുകുന്ദൻ

0
2784

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അനു സിതാര.ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ സജീവമായത് എങ്കിലും പോകെ പോകെ മികച്ച വേഷങ്ങൾ താരത്തിനു കൈവന്നു.ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ ലിസ്റ്റിൽ അനു മുൻപന്തിയിലുണ്ട്.എന്നാൽ തടി കൂടിയതിന്റെ പേരിലുള്ള വിമർശനങ്ങൾ അനു സിത്താരക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ തടി കുറച്ചു പുത്തൻ ലൂക്കിൽ താരം എത്തിയിരിക്കുകയാണ്. ദാവണിയിലുള്ള ചിത്രങ്ങളാണ് അനു സിതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കുറച്ചു നാളുകളായി തടി കുറക്കാൻ ശ്രമിക്കുന്ന അനു സിതാരക്ക് സഹായവുമായി എത്തിയത് നടൻ ഉണ്ണി മുകുന്ദനാണ്.ഉണ്ണി പറഞ്ഞു കൊടുത്ത വെയിറ്റ് ലോസ് ചലഞ്ച് ടിപ്പുകളിലൂടെയാണ് അനു സിതാര 6 കിലോ ശരീര ഭാരം കുറച്ചത്.

സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്‌പെഷ്യല്‍ ഡയറ്റ് പ്ലാനാണ് ഉണ്ണി അനു സിതാരക്ക് നൽകിയത്.ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് അനുവിന്റെ പ്ലാന്‍.സോഷ്യൽ മീഡിയയിലൂടെ അനു ഉണ്ണിമുകുന്ദന് നന്ദി പറഞ്ഞു