പൂളിൽ സ്വിമ്മിംഗ് സ്യുട്ടിൽ അനുശ്രീ !ചിത്രങ്ങൾ വൈറൽ

0
46727

പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അനുശ്രീ. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ ആണ് അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലസ് എന്ന സിനിമയിലൂടെ ആണ് ആദ്യമായി അനുശ്രീ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അതിനു ശേഷം മികച്ച കഥാപാത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകരുടെ മനസ് വീണ്ടും കീഴടക്കി

ലാൽ ജോസ് ജഡ്ജ് ആയിരുന്ന വിവേൽ ബിഗ് ബ്രേക്ക്‌ എന്ന പ്രോഗ്രാമിലെ മത്സരാർഥികളിൽ ഒരാളായിരുന്നു അനുശ്രീ. അത് വഴിയാണ് കലാമണ്ഡലം രാജശ്രീ എന്ന ഡയമണ്ട് നെക്ക്ലസിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം താരത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകവുമെല്ലാം അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്

ഇപ്പോൾ അനുശ്രീയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിമിങ് പൂളിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കു വച്ചത്. ഹിൽ ടോപ്പിലെ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന അക്വാ വുമൺ എന്നാണ് അനുശ്രീ ഫോട്ടോക്ക് കുറിപ്പായി സ്വയം വിശേഷിപ്പിക്കുന്നത്

View this post on Instagram

A post shared by Anusree (@anusree_luv)