സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ട്ടം വരാനില്ല..കിടിലൻ മറുപടിയുമായി അഞ്ജു അരവിന്ദ്!

0
7412

സൈബർ ലോകത്തിലെ വ്യക്തിഹത്യകൾ അനു ദിനം കൂടിവരുന്നവയാണ്.സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപങ്ങളാണ് ഏറെയും. സെലിബ്രിറ്റികൾ ഉന്നം വച്ചുള്ള വ്യക്തിഹത്യകൾ ഒരുപാട് ഉണ്ടാകാറുണ്ട്.സിനിമകളിലൂടെ പ്രശസ്തയായ താരം അഞ്ജു അരവിന്ദ് പങ്കുവച്ച പോസ്റ്റ്‌ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

മോശം കമന്റ്‌ ഇട്ട ഒരാൾക്ക് താരം കൊടുത്ത മറുപടിയാണ് ശ്രദ്ധേയമാകുന്നത്.അഞ്ജു അരവിന്ദ് നടത്തുന്ന ഒരു യൂട്യൂബ് പേജിലാണ് മോശം കമന്റ്‌ വന്നത്.”സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല”എന്നായിരുന്നു കമന്റ്‌. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അഞ്ജു മറുപടി നൽകി രംഗത്തെത്തി.

അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും” എന്നാണ് അഞ്ജു മറുപടി നൽകിയത്. ഇതേ തുടർന്ന് അഞ്ജു സോഷ്യൽ മീഡിയയിലും ഈ സ്ക്രീന്ഷോട്ട് പങ്കു വച്ചു.”കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു” എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീന്‍ ഷോട്ട് പങ്കു വച്ചത്.