വാപ്പയുടെ കല്യാണമാണ്!! വാപ്പയെയും കൊച്ചുമ്മയെയും പരിചയപ്പെടുത്തി അനാർക്കലി മരക്കാർ

0
4138

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായൊരു താരമാണ് അനാർക്കലി മരക്കാർ. മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയമായ സ്ഥാനം അനാർക്കലിക്കുണ്ട്. ആനന്ദം എന്ന സിനിമയിലൂടെ ആണ് അനാർക്കലി അഭിനയ രംഗത്തേക്ക് എത്തിയത്. അനാർക്കലി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച ഒരു പോസ്റ്റ്‌ ശ്രദ്ധേയമാണ്.തന്റെ വാപ്പ വീണ്ടും വിവാഹിതനാകുന്ന ദിവസത്തെ കാഴ്ചകളാണ് അനാർക്കലി പങ്കു വച്ചത്.

വാപ്പാക്ക് നല്ല ടെൻഷൻ ഉണ്ടെന്നു പറയുന്ന അനാർക്കലി വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കു വയ്ക്കുന്നതിനോടൊപ്പം തന്റെ കൊച്ചുമ്മയെയും പരിചയപെടുത്തുന്നുണ്ട്.അനാർക്കലിയുടെ കൊച്ചുമ്മ കണ്ണൂർകാരിയാണ്.അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും ചടങ്ങിന് എത്തിയിരുന്നു.

അനാർക്കലിയുടെ ചേച്ചി ലക്ഷ്മി ഏറെ വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി ചിത്രം ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിൽ’ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.നിയാസ് മരക്കാരാണ് അനാർക്കലിയുടെ അച്ഛൻ.നടി ലൈല പി. ആയിരുന്നു നിയാസിന്റെ ആദ്യഭാര്യ. കഴിഞ്ഞ വർഷം ഇവർ വേർപിരിഞ്ഞിരുന്നു.