മോളുടെ വളയും കമ്മലും ലേലം വച്ചിട്ട് എടുക്കാനാകാതെ പോയിട്ടുണ്ട്!!കാർ സി സി പിടുത്തക്കാർ കൊണ്ടുപോയിട്ടുണ്ട്!

0
631

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറികൂടിയ ഒരു നടിയാണ് അഞ്ജലി നായർ. അടുത്തിടെ ദൃശ്യം 2 എന്ന സിനിമയിൽ എത്തിയതോടെ അഞ്ജലിയെ ഒരുപാട് പേര് ശ്രദ്ധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഞ്ജലി ചിത്രത്തിലെത്തിയത്.തമിഴ് സിനിമയിൽ നായികയായി അഭിനയിച്ചാണ് താരം തന്റെ കരിയർ തുടങ്ങുന്നത്.

എന്നാൽ ദൃശ്യം 2 എന്ന സിനിമയുടെ ഭാഗമായത് കൊണ്ട് മാത്രം തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറിയിട്ടില്ല എന്നും താൻ ഇപ്പോഴും കഷ്ടപെട്ടാണ് ജീവിക്കുന്നത് എന്നും അഞ്ജലി പറയുന്നു.ഫ്ലാഷ് മൂവിസിനു നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മനസ് തുറന്നത്. ഇനിയും അതുപോലുള്ള വേഷങ്ങൾ കിട്ടിയാലേ പിടിച്ചു നിൽക്കാനാകു എന്നും അഞ്ജലി പറയുന്നു.

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ. “ഞാന്‍ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്നയാളാണ്. ഞാന്‍ വളരെ സാധാരണക്കാരിയാണ്. എന്റെ ബുദ്ധിമുട്ട് ഞാന്‍ തുറന്നുപറയാതിരിക്കുന്നത് കൊണ്ട് എന്തുകാര്യം.എനിക്ക് ലോണുകള്‍ തന്നിട്ടുള്ള ബാങ്കിലെ മാനേജര്‍മാര്‍ക്കറിയാം ഞാന്‍ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. ആ ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം.എന്റെ മോളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങള്‍ക്കായി പണയം വച്ചിട്ട് പണയമെടുക്കാന്‍ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്. അക്കാര്യങ്ങളും പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാതെ എന്റെ കാര്‍ സി.സി പിടുത്തക്കാര്‍ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങള്‍ക്കുവേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്കു വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാന്‍”