ആദിത്യന്‍ ഒരു വീട്ടമ്മയുമായി പ്രണയത്തിലാണ്, എനിക്ക് വധ ഭീഷണിയുണ്ട്!!അമ്പിളി ദേവി

0
4179

നടൻ ആദിത്യനുമായി ഉള്ള വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടെന്നു വെളിപ്പെടുത്തി നടി അമ്പിളി ദേവി.ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ് എന്നും താൻ വിവാഹ മോചനം കൊടുക്കണം എന്നാണ് ആവശ്യപ്പെടുന്നുണ്ട് എന്നും അമ്പിളി ദേവി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ താരം പറയുകയുണ്ടായി..ആ സ്ത്രീ ഗർഭിണി ആണെന്നും അമ്പിളി ദേവി പറഞ്ഞു.

ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ആദിത്യനും താനും വിവാഹിതരായത് എന്നും താൻ ഗർഭിണി ആയത് വരെ ആദിത്യൻ തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും അമ്പിളി ദേവി പറയുന്നു.”ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. ഞാൻ ഏപ്രിലിൽ ഗർഭിണി ആയതിനു ശേഷം അഭിനയത്തിൽ നിന്നു ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രയൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞു ഒന്നു രണ്ടു മാസത്തിനുള്ളിൽ ലോക്ഡൗൺ ആയി.

എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോൾ പറഞ്ഞിരുന്നത്. അതെല്ലാം ഞാൻ വിശ്വസിച്ചു. കഴിഞ്ഞ മാർച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! ഇതൊക്കെ പറയേണ്ടി വന്നതിൽ വലിയ വിഷമം ഉണ്ട്. ഭാര്യ ഗർഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണ്?.ഞാൻ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാൻ സംസാരിച്ചിരുന്നു. അവർ പറയുന്നത് ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. നിയമങ്ങൾ വരെ അവർക്ക് അനുകൂലമാണെന്നാണ് അവർ പറയുന്നത്.”അമ്പിളി പറയുന്നതിങ്ങനെ.