വീഡിയോകാളും ചാറ്റും ചെയ്തിരുന്നു!!എന്നാൽ അതിലൊന്നും മോശമായ ഒരു വാക്കോ വസ്ത്രദ്ധാരണമോ ഇല്ല!!അമ്പിളി ദേവി

0
8565

അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. ആദിത്യന് തൃശ്ശൂർ ഉള്ളൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നും ഇപ്പോൾ തങ്ങൾ അകന്നാണ് ജീവിക്കുന്നത് എന്നുമുള്ള അമ്പിളിയുടെ വാക്കുകളാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് വാദഗതികളുമായി ആദിത്യനും രംഗത്ത് വന്നു.

അമ്പിളിക്ക് യു കെ യിൽ താമസിക്കുന്ന ഒരു മലയാളിയുമായി ബന്ധമുണ്ട് എന്ന ആരോപണവുമായി ആണ് ആദിത്യൻ രംഗത്ത് വന്നത്. അതിന്റ തെളിവ് എന്നോണം യു കെ മലയാളിയും അമ്പിളിയും സംസാരിച്ചത് എന്ന പേരിൽ കുറച്ചു ചാറ്റ് സ്ക്രീൻ ഷോട്ടുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ആദിത്യൻ പ്രദർശിപ്പിച്ചത്. ഇത് ആ യു കെ മലയാളി തനിക്ക് അയച്ചു തന്നതാണ് എന്നാണ് ആദിത്യൻ പറഞ്ഞത്.

എന്നാൽ ഇപ്പോൾ മറുപടിയുമായി അമ്പിളി രംഗത്ത് വന്നിട്ടുണ്ട്. അമ്പിളിയുടെ വാക്കുകൾ ഇങ്ങനെ. ” യു കെ മലയാളിയുമായി ചാറ്റ് ചെയ്തു എന്നുള്ളത് ശെരിയാണ്. എന്നാൽ അയാൾ എന്റെ വീട്ടുകാർ മുഖേന ഒരു വിവാഹലോചനയുമായി എത്തിയതാണ്. അതിന്റർ ഭാഗമായി ചാറ്റ് ചെയ്തതാണ്. എന്റെ മകനെ യു കെ യിലേക്ക് കൊണ്ട് പോകാൻ പറ്റാത്ത കാരണം കൊണ്ടാണ് ആ വിവാഹം നടക്കാത്തത്. ആ ചാറ്റുകളിൽ മോശമായി ഒരു വാക്കോ, വീഡിയോ കാളിൽ മോശമായ ഒരു വസ്ത്രദ്ധാരണമോ ഇല്ലായിരുന്നു. അതെനിക്ക് ഉറപ്പാണ്. ആദിത്യനുമായി ഉള്ള വിവാഹ ശേഷം ഞാൻ ചാറ്റോ, വീഡിയോ കാളോ ചെയ്തിട്ടില്ല. അഥവാ ഉണ്ടെങ്കിൽ സൈബർ സെല്ലിലൂടെ തെളിവ് വെളിയിൽ വിടട്ടെ.”