ആ ലീക്കായ ഓഡിയോയെ കുറിച്ചു അമൃത!!! ഞാൻ പുറത്താണ് എന്ന് പറഞ്ഞത് ആരുടെയെങ്കിലും കൂടെയാണ് എന്നല്ല…..

0
26985

കഴിഞ്ഞ ദിവസം ഗായിക അമൃത സുരേഷും മുൻ ഭർത്താവ് ബാലയും തമ്മിലുള്ള ഒരു ഫോൺ കാളിന്റെ ഓഡിയോ റെക്കോർഡ് പുറത്ത് വന്നിരുന്നു.ഒരു പ്രമുഖ യുട്യൂബ് ചാനൽ ആണ് ഓഡിയോ പുറത്ത് വിട്ടത്.മകളെ വീഡിയോ കാളിൽ കാണണം എന്ന് ബാല അമൃതയോട് ആവശ്യപ്പെടുന്നതും ഇപ്പോൾ താൻ വീട്ടിൽ ഇല്ല അതുകൊണ്ട് കഴിയില്ലെന്നു അമൃത പറയുന്നതുമാണ് ഓഡിയോയിൽ ഉള്ളത്.

ഓഡിയോ പുറത്തു വിട്ട മാധ്യമം അമൃതയുടെയും ബാലയുടെയും മകൾ കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ അമൃത രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. മകൾക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും അസത്യം പ്രചരിപ്പിച്ച മാധ്യമത്തിന് എതിരെ കേസ് എടുക്കും എന്നുമാണ് അമൃത പറയുന്നത്. ലീക്ക് ആയ കാളിനെ കുറിച്ചും അമൃത സംസാരിക്കുകയുണ്ടായി.

“കാൾ ലീക്ക് ചെയ്ത ആളുകൾ മുഴുവൻ കാളും ലീക്ക് ചെയ്യാത്തത് എന്താണെന്നു മനസിലാകുന്നില്ല.ഇന്നലെയാണ് ഈ സംഭവം നടക്കുന്നത്.രണ്ട് തവണയാണ് ബാല ചേട്ടൻ ഇന്നലെ എന്നെ വിളിച്ചത്. അതിൽ ആദ്യം വിളിച്ചു മകളെ വീഡിയോ കാളിൽ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ പുറത്ത് ആണെന്നും അമ്മ വീട്ടിലുണ്ട് അമ്മയെ വിളിച്ചാൽ മതിയെന്നും പറഞ്ഞിരുന്നു. അമ്മയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു എന്നെ വിളിക്കുന്നതാണ് ലീക്ക് ആയ ഓഡിയോയിൽ ഉള്ളത്.

അതിൽ അമ്മ ചിലപ്പോൾ കിടക്കുന്നത് കൊണ്ടായിരിക്കും ഫോൺ എടുക്കാത്തത് എന്ന് ഞാൻ പറയുന്നുണ്ട്. ഞാൻ കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്.ഞാൻ പുറത്താണ് എന്ന് പറഞ്ഞാൽ അതിന്റെ അർഥം ആരുടെയെങ്കിലും കൂടെയാണ് എന്നല്ല. ആ ഫോൺ കാൾ കഴിഞ്ഞു ഞാൻ വീട്ടിൽ അമ്മയെ വിളിച്ചു പറഞ്ഞു, അമ്മയും അവന്തികയും കൂടെ ബാല ചേട്ടന്റെ കാൾ വെയിറ്റ് ചെയ്തു ഏറെ നേരം കാത്തിരുന്നു.കുറെ തവണ ഞാൻ ബാലച്ചേട്ടന്റെ ഫോണിൽ വിളിച്ചിട്ട് ആരും എടുത്തില്ല.എന്നിട്ടും ആരും തിരിച്ചു വിളിച്ചില്ല “