ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി!മാലിക്കിലെ ഹമീദ്!! എന്നാൽ യഥാർഥ ജീവിതത്തിൽ അപ്പൂപ്പനല്ല അമൽ രാജ്

0
9577

ചക്കപ്പഴത്തിലെ അറുപതുകാരൻ കുഞ്ഞുണ്ണിയായി നമ്മുടെ മനസുകളിൽ സ്ഥാനം പിടിച്ചൊരു താരമാണ് അമൽ രാജ്. ഇപ്പോൾ മാലിക്ക് എന്ന ചിത്രത്തിലെ ഹമീദ് എന്ന വേഷത്തിലൂടെയും താരം തിളങ്ങുന്നു.മാലിക്കിൽ രണ്ട് ഗെറ്റ് അപ്പിലാണ് അമൽ പ്രേക്ഷർക്ക് മുന്നിൽ എത്തിയത്.

സിനിമയിലും സീരിയലിലും ഒക്കെ അപ്പുപ്പൻ വേഷങ്ങളിലാണ് എത്തുന്നത് എങ്കിലും സീരിയലിൽ കൊച്ചുമക്കളായി അഭിനയിക്കുന്ന കുട്ടികളുടെ പ്രായത്തിലുള്ള രണ്ട് മക്കളുടെ അച്ഛനാണ് അമൽ.കഷണ്ടിയും നരയുമുണ്ട്, എന്ന് വച്ചു പ്രായം ഒരുപാടൊന്നുമില്ല. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് അമൽ. തൃശൂർ ഡ്രാമ സ്കൂളിൽ പഠിച്ച ശേഷം മുഴുവൻ സമയ നാടക പ്രവർത്തനങ്ങളുമായി അമൽ ജീവിതം തുടങ്ങി.

“സീരിയലില്‍ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ പ്രായം അറുപതിന് മുകളിലാണ്. കുഞ്ഞുണ്ണിയുടെ മൂത്ത മകനായ ഉത്തമന് മുപ്പത്തഞ്ചിന് മുകളിൽ പ്രായമുണ്ട്. മൂത്ത കൊച്ചുമകൾക്ക് പത്തു വയസിന് മേലെയും. പക്ഷേ, ജീവിതത്തിൽ ഞാൻ ഒരു അപ്പൂപ്പനല്ല. 13 ഉും 5 ഉും വയസ്സുള്ള രണ്ട് ആൺമക്കളാണ് എനിക്ക്.

എന്റെ ഭാര്യ ദിവ്യലക്ഷ്മി കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യം പഠിച്ച ആളാണ്.ഞങ്ങൾ പ്രണയിച്ച് വിവാഹിതരായവരാണ്. കലാമേഖലയിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലേക്കെത്തുകയായിരുന്നു. വീടുകളിൽ പറഞ്ഞപ്പോൾ അത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ സ്റ്റൈലിൽ ആയി.
രണ്ട് മക്കൾ. മൂത്തയാൾ ആയുഷ് ദേവ് എട്ടാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെയാൾ ആഗ്നേഷ് ദേവ് യുകെജിയിൽ. എന്റെ നാട് നെയ്യാറ്റിൻകരയിലാണ്. ഭാര്യയുടെത് മാവേലിക്കര. അവൾ ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട്.ഭാവലയ എന്നാണ് പേര്. അവിടെ കുട്ടികളുടെ തിയറ്റര്‍ ഗ്രൂപ്പും ഉണ്ട്” വനിതക്ക് നൽകിയ അഭിമുഖത്തിൽ അമൽ പറയുന്നു