വൈറലായി അമല പോളിന്റെ പുത്തൻ ചിത്രങ്ങൾ!!

0
14678

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയ നടിയാണ് അമല പോൾ. നീലത്താമര എന്ന സിനിമയിലൂടെ ആണ് അമല പോൾ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം തമിഴ് സിനിമയിൽ അരങ്ങേറി. വാസീഗര ആയിരുന്നു ആദ്യ ചിത്രം പക്ഷെ അമല പോൾ പ്രശസ്തി നേടിയത് സിന്ധു സമവെളി എന്ന ചിത്രത്തിലൂടെ ആയിരുന്നു. മൈന എന്ന ചിത്രം അമലയെ തമിഴകത്തിന്റെ പ്രിയങ്കരിയാക്കി..

സോഷ്യൽ മീഡിയയിലും സജീവമാണ് അമല. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം അമല സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അമല പങ്കു വച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഗ്ലാമറസ് ആയൊരു ഔഫിടറ്റിലാണ് അമല എത്തുന്നത്.

പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് ഇനി അമലയുടേതായി മലയാളത്തില്‍ വരാനിരിയ്ക്കുന്നത്. തമിഴില്‍ ‘അതോ അന്ത പറവൈ പോല്‍’ എന്ന ചിത്രം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.വെബ് സീരിസുകളിലും അമല വേഷമിടുന്നുണ്ട്