മലർ മിസ്സിന് ശെരിക്കും ഓർമ്മ തിരിച്ചു കിട്ടിയോ? അൽഫോൻസ് പുത്രൻ പറയുന്നു

0
207

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി സിനിമകളിൽ ഒന്നാണ് പ്രേമം. നിവിൻ പോളി സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കേരളത്തിന്‌ പുറത്തും ഒരുപാട് ആരാധകർ ഉള്ളൊരു സിനിമയാണ്.ഒരു കൾട് സ്റ്റാറ്റസ് ചിത്രത്തിന് സൃഷ്ടിക്കപെട്ടിരുന്നു.

എന്നാൽ പ്രേമം സിനിമ കണ്ടവരുടെ പ്രധാന സംശയം ആയിരുന്നു മലർ മിസ്സിന് ഓർമ്മ നഷ്ടമായതോ അതോ ജോർജിനെ പറ്റിക്കാൻ വേണ്ടി അവർ അഭിനയിച്ചതാണോ എന്നുള്ളത്.ഈ ചോദ്യത്തിന്റെ ഉത്തരം വർഷങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്നെ നൽകിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ ചോദ്യത്തിനാണ് അൽഫോൻസ് മറുപടി നൽകിയത്.

പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? …ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്’ ഇതായിരുന്നു ആ ചോദ്യം.

‘മലരിനു തന്റെ ഓർമശക്തി നഷ്ടപ്പെട്ടതാണ്. മലർ തന്റെ ഓർമശക്തി വീണ്ടെടുത്തപ്പോൾ എല്ലാ കാര്യങ്ങളും അരിവഴകന്റടുത്ത് പറഞ്ഞു. ജോർജിനടുത്ത മലർ എത്തിയപ്പോഴേക്കും മലരിന് മനസ്സിലായി ജോർജ് സെലീനുമൊത്ത് സന്തോഷത്തിൽ ആണെന്ന്. എന്നാൽ സൂപ്പർ ജോർജിന് മനസ്സിലായി മലർ തന്റെ ഓർമശക്തി വീണ്ടെടുത്തു എന്ന്. പക്ഷേ ഈ കാര്യങ്ങൾ സംഭാഷണത്തിലൂടെ സിനിമയിൽ പറഞ്ഞു വയ്ക്കുന്നില്ല.എന്നാൽ ഞാൻ ഈ കാര്യം ആക്ഷനിലൂടെയും മ്യൂസിക്കിലൂടെയും പറഞ്ഞുവയ്ക്കുന്നു. അതുവരെയും ബാക് ഗ്രൗണ്ടിൽ ഹാർമോണി കയുടെ സൗണ്ട് ആയിരുന്നു കേൾക്കാൻ സാധിച്ചിരുന്നത്. എന്നാൽ ആ സമയം അവിടെ വയലിൻ സൗണ്ട് ആണ് കേൾക്കുന്നത്. നിങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് എന്ന് വിശ്വസിക്കുന്നു’ ഇതായിരുന്നു അൽഫോൻസിന്റെ മറുപടി