സദാചാരവാദികളുടെ ആക്രമണം നേരിട്ട് അഹാനയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ

0
2746

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില് ആരും തന്നെ സുരക്ഷിതരല്ല. സൈബർ അറ്റാക്കിന് ആരും എപ്പോൾ വേണമെങ്കിലും വിധേയരാകാം. പ്രത്യേകിച്ച് സ്ത്രീകൾ, ഇത്തരം സൈബർ അറ്റാക്കുകൾക്ക് വിധേയരാകാൻ സാധ്യത കൂടുതലാണ്. സംഭവം സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ തന്റെ ചിത്രങ്ങൾ പങ്കു വയ്ക്കാമെങ്കിലും, ആ ഫോട്ടോകളിലെ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അളവുകോൽ നോക്കി ഓടിയെത്തുന്ന സദാചാര വാദികളെ സൂക്ഷിക്കേണ്ടതായി ഉണ്ട്. ഇവർ കമെന്റുകളിലൂടെ സൈബർ അറ്റാക്കിങ് നടത്താൻ സാധ്യത കൂടുതലാണ്.

ഇപ്പോൾ അത്തരത്തിലുള്ള സൈബർ അറ്റാക്കിന് വിധേയരായത് നടി അഹാന കൃഷ്ണയും സഹോദരിമാരുമാണ്. ഇവർ അടുത്തിടെ അവധികാലം ആഘോഷിക്കാൻ പോയത് മാലി ദ്വീപിലാണ്. അവിടുത്തെ ജലാശയങ്ങളിൽ സ്വിമ്മിംഗ് സ്വിട്ട് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇവർ ഇൻസ്റ്റാ അക്കൗണ്ടുകളിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനാണ് സദാചാരവാദികളുടെ ആക്രമണം നേരിടുന്നത്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവർ‌ക്കൊപ്പമാണ് അഹാന മാലിദ്വീപിൽഎത്തിയത്.

വസ്ത്രധാരണം അവനവന്റെ ഇഷ്ടമാണെങ്കിൽ കൂടെ ഇത്തരം സദാചാരവാദികളോട് ആ വാദം പറഞ്ഞാൽ മനസിലാക്കാനും വഴിയില്ല. എന്തായാലും വീണ്ടും ഏതാനും ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്തുകൊണ്ടാണ് അഹാന ഇത്തരക്കാർക്ക് മറുപടി നൽകിയത്…