സഹോദരന്മാർ ഇല്ലാത്ത വീട്ടിലെ പെൺകുട്ടികളെ ആണ് ആദിത്യൻ തിരഞ്ഞെടുക്കുന്നത്!! ജയന്റെ മകൻ മുരളി ജയൻ

0
276

ആദിത്യൻ ജയനും ഭാര്യ അമ്പിളി ദേവിയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ച മട്ടില്ല.ഇപ്പോഴിതാ ആദിത്യനു എതിരെ ജയന്റെ മകൻ എന്ന് അവകാശപ്പെടുന്ന മുരളി ജയൻ രംഗത്ത് വന്നിട്ടുണ്ട്.ജയന്റെ അടുത്ത ബന്ധുവാണ് ആദിത്യൻ ജയൻ. ജയൻ തൻറെ അച്ഛനാണെന്നുള്ള മുരളിയുടെ വാദം ആദിത്യനും ബന്ധുക്കളും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ആദിത്യൻ ഒരു പെൺകുട്ടിയുമായുമായി ബന്ധം സ്ഥാപിച്ചാൽ അത് രണ്ട് വർഷത്തിനപ്പുറം നീളില്ല എന്ന് മുരളി പറയുന്നു.ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹ സമയത്തെ താൻ ഈ ബന്ധം അധികകാലം പോകില്ലെന്നു പറഞ്ഞതാണെന്ന് മുരളി ജയൻ പറയുന്നു.അമ്പിളി നല്ലൊരു പെൺകുട്ടിയാണ് എന്ന് പലരും പറഞ്ഞു അറിയാമെന്നു മുരളി കൂട്ടിച്ചേർത്തു.മുരളിയുടെ വാക്കുകൾ ഇങ്ങനെ.

“അമ്പിളിയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നടത്തിയിരുന്നെങ്കിൽ അവർ അവനെ പൊന്നുപോലെ നോക്കിയേനെ. രാജാവിനെ പോലെ ആ വീട്ടിൽ അവനു കഴിയാമായിരുന്നു. അമ്പിളിയുടെ കയ്യിൽ നിന്നും സ്വർണവും പണവുമെല്ലാം ആദിത്യൻ കൈപ്പറ്റിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജില്ലകൾ തോറും കുഞ്ഞുങ്ങളെ നൽകുക എന്നാണു ആദിത്യന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ആദിത്യ കേരളം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്ന് തോന്നുന്നു. സഹോദരന്മാർ ഇല്ലാത്ത വീടുകളിലെ പെൺകുട്ടികളെയാണ് ആദിത്യൻ തിരഞ്ഞെടുക്കുന്നത് എന്നതാണ് അവന്റെ മിടുക്ക്. ഞാൻ ആദിത്യനെ വെറുതെ വിടില്ല. പോരാടാവുന്നതിന്റെ അങ്ങേയറ്റം ഞാൻ പോരാടും. “.

ആദിത്യൻ ജയന്റെ ഭീഷണി തനിക്ക് പല തവണ ഉണ്ടായിരുന്നതായും മുരളി ആരോപിക്കുന്നു. ആദിത്യന്റെ സുഹൃത്ത്‌ പിച്ചാത്തി വിഷ്ണു തന്നെ വിളിച്ചു ഭീഷണിപ്പെടുത്തി എന്നും മകളെ ബലാത്സംഗം ചെയ്യുമെന്ന് പോലും പറഞ്ഞെന്നു മുരളി ആരോപ്പിക്കുന്നു