വിക്ടറി വെങ്കിടേഷ് മോഹൻലാലിനൊപ്പം ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നു

0
92

വിക്ടറി വെങ്കിടേഷ് പല തരത്തിലുള്ള റോളുകളും സിനിമകളും കൊണ്ട് മറ്റു താരങ്ങളിൽ നിന്നു ഏറെ വ്യത്യസ്തനാണ്. റീമേക്ക് ആയാലും പുതിയ സബ്ജെക്റ്റ് ആയാലും സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടാൽ പിന്നെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ അദ്ദേഹത്തെ കഥാപാത്രത്തിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുകയില്ല.

അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ” F2 ” എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം മോഹനൻലാലിനോടൊപ്പം മലയാള ചിത്രത്തിൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. 30 വർഷത്തെ അഭിനയ ജീവിതത്തിൽ അദ്ദേഹം എഴുപത്തിരണ്ടോളം സിനിമകളിൽ അഭിനയിച്ചു. തെലുങ്കിളും കുറച്ചു ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിന്റെ റീമേക്കിൽ വെങ്കിടേഷാണ് മോഹൻലാലിന്റെ റോൾ ചെയ്തത്. ഈ ചിത്രത്തിന് ശേഷം ഇരുവരും തമ്മിൽ നല്ല സൗഹൃദവും ഉടലെടുത്തു. മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന മണപ്പുറം ഫൈനൻസിന്റെ കേരളത്തിലെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചപ്പോൾ അന്ദ്രയിൽ വെങ്കിടേഷാണ് അഭിനയിച്ചതും

സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ട വെങ്കിടേഷ് ചിത്രത്തിലഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. സ്‌പെഷ്യൽ റോളായിരിക്ക്‌മെന്നാണ് അറിയാൻ കഴിയുന്നത്. മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.