രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി…എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം

0
144

പ്രളയത്തിന്റെ കെടുതികളിൽ നിന്നും കേരളക്കര പതിയെ കര കയറുന്നതെ ഉള്ളു. ഒരുപാട് പേരുടെ കൂട്ടായ പ്രവർത്തനം തന്നെയാണ് നമ്മളെ അതിൽ നിന്നും കര കയറാൻ സഹായിച്ചത്. രക്ഷാ പ്രവർത്തനത്തിനും പ്രളയകെടുതികൾ കണ്ണീർ സൃഷ്ടിച്ചവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനും ഒരുപാട് പേർ എല്ലാം മറന്നു രംഗത്തെത്തിയിരുന്നു. അങ്ങനെയുള്ളവരിൽ നിന്നും നമ്മുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പേര് തന്നെയാണ് ലിനു എന്ന സഹോദരന്റേത്. രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ വെടിഞ്ഞ ലിനു ഒരു കണ്ണീരോർമയാണ്..

അപകടത്തില്‍ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് നടന്‍ മമ്മൂട്ടി എത്തിയിരിക്കുകയാണ്. ലിനുവിന്റെ അമ്മ പുഷ്പലതയെ അദ്ദേഹം ഫോണിൽ വിളിച്ചു സംസാരിച്ചു. ലിനുവിന്റെ മരണത്തിലുള്ള തന്റെ ദുഃഖം അദ്ദേഹം ആ കുടുംബത്തെ അറിയിച്ചു. മമ്മൂട്ടിയെ പോലെ ഒരു വലിയ മനുഷ്യന്റെ വാക്കുകൾ ആശ്വാസവും ധൈര്യവും നൽകുന്നതാണെന്നും ലിനുവിന്റെ സഹോദരൻ ലാലു പറഞ്ഞു. ശനിയാഴ്ച്ച രാവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ശേഷം ഉച്ചക്ക് വീട്ടിലേക്ക് വസ്ത്രമെടുക്കാൻ എത്തിയപ്പോഴാണ് ലിനു അപകടത്തിൽപെടുന്നത്..

ലിനുവിന് ആദരാഞ്ജലികള്‍ മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പിൽ അർപ്പിച്ചിരുന്നു . ‘പ്രളയകാലത്തെ കണ്ണീരോര്‍മ്മയായി ലിനു, അന്യന്റെ ജീവന് വേണ്ടി സ്വജീവന്‍ വെടിഞ്ഞ മനുഷ്യസ്‌നേഹിക്ക് ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം ഷെയർ ചെയ്ത ലിനുവിന്റെ ചിത്രം വെച്ച കാര്‍ഡിലുള്ളത്.ലിനു ഒഴുക്കിൽ പെട്ടു മരിക്കുകയാണ് ചെയ്തത് എന്നാണ് അനുമാനം. ധനമന്ത്രി ടി എം തോമസ് ഐസക് നിരവധി പ്രമുഖര്‍ ലിനുവിന് ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു.