മിഥുൻ മാനുവൽ ചിത്രത്തിൽ കാളിദാസ് ജയറാം!!!!

0
110

കൊമേർഷ്യൽ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ. ആട് സീരീസ് ചിത്രങ്ങളുടെ സംവിധായകനായ മിഥുൻ ഒരുക്കുന്ന അര്ജന്റീന ഫാൻസ്‌ കാട്ടുർകടവ് എന്ന ചിത്രത്തിലാകും കാളിദാസ് മിഥുനുമൊത് ഒന്നിക്കുന്നത് എന്ന് അറിയുന്നു. കാളിദാസുമൊത്തു നിൽക്കുന്ന സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.

പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ എത്തിയ കാളിദാസൻ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ തന്നിരുന്നു. കാളിദാസ് ജീത്തു ജോസെഫും ഒത്തു ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസും കുറച്ചു ചിത്രങ്ങൾ അന്നൗൻസ് ചെയ്തിട്ടുണ്ട്. ഷാനിൽ മുഹമ്മദിന് വേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രം, മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗം എന്നിവയാണ് അവ. ആഷിഖ് ഉസ്മാനാണ് കാളിദാസിന് ഒപ്പമുള്ള മിഥുൻ ചിത്രം നിർമ്മിക്കുന്നത് എന്നറിയുന്നു.