നമ്മുടെ നാടിന്‍റെ സേന – ഇതവർക്കുള്ള സമർപ്പണം!!!!!വീഡിയോ കാണാം!!

0
115

പ്രളയത്തിന് ശേഷമുള്ള കേരളത്തിന് പറയാൻ ഒരുപാട് കഥകളുണ്ട്. മണ്ണും വാഹനവും പണവും ഒന്നും തുണക്കാതെ വന്ന നിമിഷങ്ങളുടെ കഥ. ഇരുട്ടിന്റെ, കഴുത്തറ്റം വെള്ളം നിറയുമ്പോളുള്ള പ്രാണ ഭയത്തിന്റെ കഥകൾ. മലയാളികൾ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. പട്ടാളക്കാരോട്, അവശ്യ സാധനങ്ങൾ അയച്ചു കൊടുത്തു സഹായിച്ച പേര് പോലും അറിയാത്ത മനുഷ്യരോട്. അതിലും ഉപരി ജീവിതത്തെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത ഒരു കൂട്ടം മനുഷ്യരോട്.. അവരെ നമ്മൾ വിളിക്കുന്നത് മുക്കുവർ എന്നാണ്.

വാഴ്ത്തപ്പെടാതെ പോകുന്ന അവരിൽ ഭൂരിഭാഗവും വെള്ളത്തിൽ നിന്ന് കൈ പിടിച്ചുയർത്തി ജീവിതങ്ങൾ അനേകമാണ്. ഏറെ അവഗണിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ അതെ നാടിൻറെ തന്നെ ഹീറോകൾ ആകുന്ന കാഴ്ച്ച അത് അപൂർവങ്ങളിൽ അപൂർവമാണ്. ഒരുപക്ഷെ നമ്മുടെ നാടിനു മാത്രം അവകാശപ്പെട്ട അപൂർവത.

നമ്മുടെ നാടിന്റെ സൈനികർക്ക്, അറിയപ്പെടാത്ത വാഴ്ത്തപെടാത്ത ആ വീരന്മാരുടെ ഹൃദയം ലോകത്തിനു തുറന്നു കാണിക്കാൻ ഒരു കൂട്ടം യുവാക്കൾ ഒരുക്കുന്ന ഡോക്യൂമെന്ററി ഫിഷെർസ് ഓഫ് മെൻ അണിയറയിൽ ഒരുങ്ങുകയാണ്. തിരുവനന്തപുരം സ്വദേശികളായ ഒരു കൂട്ടം സിനിമ സ്നേഹികളാണ് ഈ ഡോക്യൂമെന്ററി ഒരുക്കുന്നത്. ഡോക്യൂമെന്ററിയുടെ ടീസർ പുറത്തു വന്നിട്ടുണ്ട്… ടീസര്‍ വീഡിയോ കാണാം….