ജിൻപിസിയുടെ ലോഡുമായി ജോജുവും സംഘവും നിലമ്പൂരിൽ.. സ്വന്തം ലോഡുമായി ടോവിനോയും..

0
89

എന്ത് മനുഷ്യന്മാരാണ്.. ഓരോ കഷ്ടതയുടെ കാലത്ത്, ഓരോ ദുരന്തമുഖത്തു പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത സ്ഥലങ്ങളിൽ നിന്നും മനുഷ്വത്വത്തിന്റെ കടൽ പരന്നു ഒഴുകുമ്പോൾ അറിയാതെ ആരായാലും പറഞ്ഞു പോകും. എന്ത് മനുഷ്യൻമാരാടോ.. ഇത് കേരളമാണ് തെക്കും വടക്കും അങ്ങനെ വകഭേദമില്ലാത്ത കേരളീയരുടെ നാട്.. സഹജീവികൾക്ക് സങ്കടം വരുമ്പോൾ അത് ഒപ്പാൻ ഓടിയെത്തുന്ന ഒരായിരം, അല്ല ലക്ഷകണക്കിന് കൈകൾ അതിവിടത്തെ പ്രത്യേകതയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മണ്ണ്. സ്നേഹത്തിന്റെ മതം മാത്രമുള്ള മണ്ണ്..

മഴ നാശം വിതച്ച നിലമ്പൂരിൽ ഇപ്പോഴുള്ള ക്യാമ്പുകളിലേക്കും ആളുകൾ ഒറ്റപെട്ടു പോയ സ്ഥലങ്ങളിലേക്കുമുള്ള അവശ്യ സാധനങ്ങളുമായി gnpc ഗ്രൂപ്പിന്റെ ആദ്യ വാഹനം അവിടെത്തി. ഗ്രൂപ്പ് അഡ്മിൻ അജിത്, നടൻ ജോജു ജോർജ് എന്നിവരാണ് അവിടെ ലോഡിനൊപ്പം എത്തിയത്. സംവിധായകൻ മുഹ്സിൻ പേരാരി ആണ് അവരോടൊപ്പം നിലമ്പൂരിലെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉള്ളത്. ദുരിത ബാധിതകർക്കായി gnpc അംഗങ്ങൾ സമാഹരിച്ച വസ്ത്രങ്ങളും മരുന്നും ഭക്ഷണ വസ്തുക്കളുമാണ് വണ്ടിയിൽ ഉള്ളത്.

ഇവർക്കൊപ്പം ടോവിനോ തോമസുമുണ്ട്. സ്വന്തം കാശ് കൊണ്ട് വാങ്ങിയതും, ചുറ്റുവട്ടങ്ങളിൽ നിന്നും പരിചയക്കാരിൽ നിന്നും കളക്റ്റു ചെയ്തതുമായ അവശ്യ വസ്തുക്കൾ നിറച്ച ഒരു ലോഡ് ടോവിനോ തോമസും നിലമ്പൂരേക്ക് എത്തിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ പ്രശ്ന ബാധിത മേഖലയിലേക്ക് ഉള്ള യാത്രയിലാണ്.