അമ്പോ ഇതൊരു ഹെവി ഐറ്റം ആയിരിക്കും !! കിളി പാറി പോയ ജെല്ലിക്കെട്ട് സ്റ്റിൽസ്!!!

0
126

ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജെല്ലിക്കെട്ടിനെ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമിയും.

റിപോർട്ടുകൾ ശെരിയാണ് എങ്കിൽ ഈ ഒക്ടോബറിൽ സിനിമ റീലിസിനു എത്തും. യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ. പ്രശസ്ത എഴുത്തുകാരൻ എസ് ഹരീഷിന്റെ മാവോയിസ്‌റ്റ് ആധാരമാക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ റീലിസിനു മുൻപ് തന്നെ ചിത്രം കണ്ടവർ അതി ഗംഭീരം എന്ന അഭിപ്രായമാണ് പറയുന്നത്. അടുത്തിടെ ജെല്ലിക്കെട്ടിന്റെ അത്തരം വേർഷൻ കണ്ട ഇന്ദ്രജിത് സുകുമാരൻ അതി ഗംഭീരം എന്നാണ് അഭിപ്രായപ്പെട്ടത്. സംവിധായകയും നടിയുമായ ഗീതു മോഹൻദാസും, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ചിത്രം കണ്ട ശേഷം മികച്ച അഭിപ്രായമാണ് പറഞ്ഞത്. മാജിക്ക് എന്നാണ് ഗീതു ചിത്രതിനെ കുറിച്ച് പറഞ്ഞത്…

ജെല്ലിക്കെട്ട് ഇപ്പോൾ ഫെസ്റ്റിവൽ പ്രദർശനങ്ങൾക്ക് തയാറെടുക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രം ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സെപ്റ്റംബർ 5 നു ആണ് ഫെസ്റ്റിവൽ തുടങ്ങുന്നത്. 15 നു അവസാനിക്കും. കൺടെമ്പററി വേൾഡ് സിനിമ എന്ന വിഭാഗത്തിൽ ആണ് സിനിമ പ്രദർശിപ്പിക്കുക. ചിത്രത്തിലെ കുറച്ചു സ്റ്റിൽസ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. പ്രതീക്ഷകൾ ഏറെ ഉയർത്തുന്നതാണ് സ്റ്റില്ലുകൾ..