അതി ഗംഭീര ആദ്യ പകുതി – പരോൾ!!!

0
90

മമ്മൂട്ടി നായകനായ ചിത്രം പരോൾ ഇന്ന് തീയേറ്ററുകളിൽ എത്തി. അജിത് പൂജപ്പുര തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയുന്നത് പരസ്യ ചിത്ര സംവിധായകനായ ശരത് സന്ധിത് ആണ്. ആന്റണി ഡി ക്രൂസ് നിർമിക്കുന്ന ചിത്രം ജയിൽ കേന്ദ്രികരിച്ച ഒരു സിനിമയാണ്. ആദ്യ പകുതി മിക്ക തിയേറ്ററുകളിലും പിന്നീടവേ അതി ഗംഭീര റെസ്പോൻസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

മേസ്തിരി എന്ന് വിളിക്കുന്ന അലക്സ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സന്തോഷം നിറഞ്ഞ ജീവിതം നയിക്കുന്ന അലക്സ് ഒരു കമ്മ്യൂണിസ്റ്ക്കാരൻ കൂടെയാണ്. അലക്സിന്റെ ജീവിതത്തിൽ കടന്നു വരുന്ന ഒരു പ്രശ്നം മൂലം അദ്ദേഹം ജയിലിലാകുന്നതിനു ശേഷം സംഭവിക്കുന്നതാണ് സിനിമയുടെ ബാക്കി പത്രം.

ആദ്യ പകുതിയിലെ രണ്ട് ആക്ഷൻ രംഗങ്ങളും, കോമെടി രംഗങ്ങളും മികച്ചു നിന്നു. മുപ്പതുകാരനായ അലക്സ് ആയി മമ്മൂട്ടി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. കുടുംബ ബന്ധങ്ങൾക്ക്‌ പ്രാധാന്യമുള്ള ആദ്യ പകുതിക്ക് ഒടുവിൽ എത്തിയ ഇന്റര്‍വെല്‍ പഞ്ചിൽ സിനിമ ഒരു ത്രില്ലെർ എന്ന നിലയിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു..