പാട്ടിന്റെ ഒന്നാം വാർഷികമാഘോഷിച്ചു കാളിദാസ് ജയറാം

0
152

അങ്ങനെ അതും സംഭവിച്ചു. പൂമരത്തിലെ “ഞാനും ഞാനുമെന്റെ ആളും ആ നാല്പതുപേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി” എന്ന ഹിറ്റ് സോങ് റീലീസ് ചെയ്തിട്ടു ഒരു വർഷമായിരിക്കുന്നു. ചിത്രത്തിലെ നായകൻ കൂടിയായ കാളിദാസ് ജയറാമാണ് ഫേസ്ബുക്കിൽ ഇതു പങ്കുവെച്ചത്. അതോടൊപ്പം കേക്കിന്റെ ചിത്രവും പോസ്റ്റുചെയ്തിട്ടുണ്ട്.

2016 സെപ്റ്റംബറിൽ എറണാകുളം മഹാരാജാസ് കോളേജിൽ ചിത്രീകരണമരഭിച്ച ഈ എബ്രിഡ് ഷൈൻ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റവും കൂടതൽ കാത്തിരുന്ന സിനിമയായിരിക്കും. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു 2017 ഡിസംബർ 24 നു റീലീസ് ചെയ്യുമെന്നാണ് അറിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

യൂട്യൂബിൽ റീലീസ് ചെയ്ത ഈ ഗാനം ആഴ്ചകളോളം യൂട്യൂബ് ട്രെന്റിങിൽ നമ്പർ വൺ സ്ഥാനം നിലനിർത്തിയിരുന്നു. ഒരു വർഷം പിന്നിടുമ്പോൾ ഏകദേശം 2 കോടി 10 ലക്ഷം യൂട്യൂബ് വ്യൂസും ഈ പാട്ടു നേടി. സിനിമകളുടെ വാർഷികങ്ങൾ ഏറെ ആഘോഷിചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു പാട്ടിന്റെ വാർഷികം സിനിമക്ക് മുമ്പേ ആഘോഷിക്കുന്നത്. ഏതെയാലും മികച്ച 2 ചിത്രങ്ങൾ തന്ന എബ്രിഡ് ഷൈൻന്റെ ഈ ചിത്രത്തിനെക്കുറിച്ചു ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്.