എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന വൺ ! റിവ്യൂ

0
11664

മമ്മൂട്ടി ചിത്രമായ വൺ ഇന്ന് തീയേറ്ററുകളിലെത്തി. ഒരു വർഷം മുൻപ് റീലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രം കോവിഡ് ലോക്ക് ഡൌൺ പ്രതിസന്ധി കാരണമാണ് റീലീസ് ആകാൻ വൈകിയത്. ഒരു ഓൺലൈൻ പ്ലാറ്റഫോം ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്സും ഇതിനോടകം സ്വന്തമാക്കിയിരുന്നു. ചിറകൊടിഞ്ഞ കിനാക്കൾ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്തോഷ്‌ വിശ്വനാഥ്‌ ആണ് ചിത്രം സംവിധാനം ചെയുന്നത്. തിരകഥ ഒരുക്കിയത് ബോബി സഞ്ജയ്.

ഏതൊരു ബോബി സഞ്ജയ്‌ ചിത്രത്തിനെയും പോലെ വളരെ കൃത്യമായ ഒരു പേസിങ് ഉള്ളൊരു ചിത്രമാണ് വൺ. തിരക്കഥയിൽ ഡ്രാമാറ്റിക് എലമെന്റുകൾ കൃത്യമായ അച്ചടക്കത്തോടെ ബോബി സഞ്ജയ്‌ പ്ലേസ് ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് വൺ ഒരേ സമയം ഒരു പൊളിറ്റിക്കൽ ചിത്രം ആസ്വദിക്കാൻ എത്തുന്നവരെയും, അതുപോലെ തന്നെ കുടുംബ പ്രേക്ഷകരെയും എൻജോയ് ചെയ്യിപ്പിക്കുന്നത്.

രണ്ടാം പകുതിയിലെ ദൈർഖ്യവും ചില സിനിമാറ്റിക് ലിബിർട്ടി എലമെന്റുകളും മാത്രമാണ് വണ്ണിനെ ചിലയിടങ്ങളിലെങ്കിലും പിന്നിലോട്ട് അടിപ്പിക്കുന്നത്. പക്ഷെ അതൊന്നും സിനിമയുടെ പൂർണതയിൽ വിഷയങ്ങളാകുന്നില്ല. പ്രേക്ഷകനെ ആദ്യാവസാനം സീറ്റിൽ തളച്ചിടുന്ന ഒരു പാക്കേജ് ആണ് വൺ. അതിനു വേണ്ട എല്ലാ എലമെന്റ്സും ചിത്രത്തിലുണ്ട്.

മമ്മൂട്ടിയുടെ കടക്കൽ ചന്ദ്രൻന്റെ ചാമും സ്ക്രീൻ പ്രെസൻസും വേറെ ലെവൽ ആയിരുന്നുന്നു പറയാതെ വയ്യ. തിരക്കഥയിലെ സ്റ്റഫ്നെ വൃത്തയായി സന്തോഷ്‌ ചിത്രീകരിച്ചിട്ടുണ്ട്. രണ്ടാം എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ സന്തോഷ് പുരോഗമിച്ചിട്ടുണ്ട്.വൺ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും ഏറെ ശ്രദ്ധേയമാണ്. ” Right to recall” എന്ന കോൺസെപ്റ്റിനെ ചുറ്റിപറ്റിയാണ് കഥയാണ് മുന്നോട്ട് ഒഴുക്ക്.

തിയേറ്റർ മോമെന്റുകൾ അത്രക്കണ്ടു ഇല്ലെങ്കിലും ഇൻട്രോ, ഇന്റർവെൽ,ക്ലൈമാക്സ്‌ സീനുകൾ ഏതൊരു മമ്മൂട്ടി ആരാധകനും വൗ ഫീൽ നൽകുന്നതാണ്.ഒരു രാഷ്ട്രീയ കഥ പറയുമ്പോഴും അതിനുളിലേ ജനറൽ ഓഡിയൻസ് എലമെന്റുകൾ ഏറെ ശ്രദ്ധേയമാണ്.മറ്റു താരങ്ങളും പ്രത്യേകിച്ച് മുരളി ഗോപിയുടെ പ്രതിപക്ഷ നേതാവ് മികച്ചു നിന്നും. എല്ലാം തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന ഒരു ഡ്രാമയാണ് വൺ.