മണി സാറും ടീമും നടന്നു കയറുന്നത് ഹൃദയങ്ങളിലേക്കാണ് – ഉണ്ട റിവ്യൂ…

0
455

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട ഇന്ന് തീയേറ്ററുകളിൽ എത്തി. മമ്മൂട്ടിക്കൊപ്പം ഒരുപിടി മികച്ച താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പേര് സൃഷ്‌ടിച്ച ക്യരിയോസിറ്റി ചിത്രത്തിന് നല്ല രീതിയിലുള്ള ഹൈപ്പും പകർന്നു നൽകിയിട്ടുണ്ട്. തീയേറ്ററിലെ ആദ്യ ഷോ റഷ് അത് തെളിയിക്കുന്നതാണ്..

പേര് സൃഷ്ടിക്കുന്ന ഹൈപിനു വേണ്ടി മാത്രമുണ്ടാക്കിയ സിനിമയാണോ ഉണ്ട, ഒരിക്കലുമല്ലെന്നു പറയേണ്ടി വരും. ആ പേരിനോട് ചേർന്ന് നിൽക്കുന്ന കഥ പ്രതലമുണ്ട് ഉണ്ടക്ക്. ഇത്ര സെറ്റിൽഡ് ആയി ഒരുപാട് നിലപാട് പറയുന്ന സിനിമകൾ ഞാൻ അടുത്തെങ്ങും കണ്ടിട്ടില്ല. മേക്കിങ്ങിനിരിക്കട്ടെ മറ്റൊരു പൊൻതൂവൽ. ഖാലിദ് റഹ്മാൻ വിജയിച്ചിരിക്കുന്നത് എവിടെയെന്നു വച്ചാൽ അയാൾക്ക് പറയാനുള്ളത് ഒരിടത്തു പോലും ലൗഡ് ആക്കാത്തതാണ്. ഉണ്ട പറയുന്ന രാഷ്ട്രീയവും ഏറെ സത്യസന്ധതയുള്ളതാണ്. ഓരോ ചെറിയ കഥാപാത്രവും ഉണ്ടാകുന്ന ഇമ്പാക്റ്റ് വളരെ വളരെ വലുതാണ്…

നിസംശയം പറയാം ഈ വര്‍ഷം കണ്ട ഏറ്റവും നല്ല മലയാള സിനിമയാണ് ഉണ്ട. മാണി സാറും ടീമും അത്രമേൽ ഇമ്പാക്ട് ഉണ്ടാക്കിയെടുത്തു ഹൃദയത്തിൽ എന്ന് സാരം. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും അവർ നമുക്കൊപ്പം ഉണ്ടെന്നൊരു തോന്നൽ, അത്രമാത്രം കൈയടി അർഹിക്കുന്നുണ്ട് ഉണ്ട ഓരോ തലത്തിലും. മണി സാർ മാത്രമാണോ ഉണ്ട.? സിനിമ, കാണാത്തവരോട് അങ്ങനെ അല്ല എന്ന് തറപ്പിച്ചു പറയേണ്ടി വരും. ഷൈൻ ടോമിന്റേയും അർജുൻ അശോകന്റെയും അങ്ങനെ തുടങ്ങി ഓരോ ചെറിയ വേഷം ചെയ്തവർ പോലും പൊളിച്ചടുക്കിയിട്ടുണ്ട്. മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ ഉപയോഗിക്കാതെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നടനായ മമ്മൂട്ടിയെ ഉപയോഗിക്കുന്ന റഹ്മാൻ പാടവം.

ഉണ്ട എന്ത് കൊണ്ട് ഒരു മസ്റ്റ് വാച് ആണെന്ന് പറഞ്ഞാൽ. അത് നിങ്ങൾക്ക് ആ സിനിമ കണ്ട ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങി നടക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു കൂട്ടം പോയിന്റുകളുടെ, ചിന്തകളുടെ, ശെരി തെറ്റുകളുടെ കൽമിനേഷൻ ആയിരിക്കും. അത്രമാത്രം കാര്യങ്ങൾ ചിത്രം നേരിട്ടും, പറയാതെ പറഞ്ഞും ഹൃദയങ്ങളിൽ എത്തിക്കുന്നുണ്ട്. ഭരണകൂടവും, നിത്യ ജീവിതവും, ചുറ്റുമുള്ള മനുഷ്യരും ഒക്കെ മനുഷ്യന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ഭയവും, അതിന്റെ ചുരുക്കെഴുതുകളും ഒക്കെ ഖാലിദ് നന്നായി പറഞ്ഞെടുത്തിട്ടുണ്ട്. നീ ആരാണ് എന്ന ചോദ്യവും സിനിമയിലെങ്ങും മുഴങ്ങി കേൾക്കാം…

സിറ്റുവേഷണൽ കോമെടികളും, ടെൻഷൻ ബിൽഡിങ്ങും ഒക്കെ നിറഞ്ഞ അദ്ധ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തുമ്പോൾ സ്ലോ പേസിലാണ് ഉണ്ട തുടങ്ങുന്നത്, അവിടെ നിന്ന് പതിയെ കാഴ്ചക്കാരനെ ഗ്രിപ്പ് ചെയ്തു സിനിമ കൊണ്ടെത്തിക്കുന്നത് മനോഹരമായ ഒരു ക്ലൈമാക്സിലാണ്. മമ്മൂട്ടി എന്ന നടൻ എപ്പോഴും വിസ്മയിപ്പിക്കുന്നത് മികച്ച കഥാപാത്രങ്ങളിൽ എത്തുമ്പോഴാണ് എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. കഥാപാത്രം എത്ര മികവുറ്റതാകുമോ അത്രയും മമ്മൂട്ടി തിളങ്ങും. ആ പറഞ്ഞത് സത്യമെന്നു തെളിയിക്കുന്നതാണ് ഉണ്ട. മണി സാറിന്റെ കഥാപാത്രം അത്രമേൽ ഗംഭീരം തന്നെയാണ്. ഇനങ്ങനെയുള്ള വേഷങ്ങളിലും സിനിമകളിലുമാണ് ഈ മനുഷ്യനെ നാം കാണാൻ ആഗ്രഹിക്കുന്നത്..

വളരെ യൂണിക് ആയൊരു സ്റ്റോറിയാണ് ഉണ്ടാക്ക് പറയാനുള്ളത്. അഡ്മിനിസ്ട്രെഷനും ബ്യുറോക്രസിയും ഒക്കെ എന്താണെന്നുള്ള ചോദ്യവും ഉണ്ട ഉയർത്തുന്നുണ്ട്.ഒരിടത്തു പോലും കോമ്പ്രമൈസ് ചെയ്യാതെ ഉള്ള മേക്കിങ്ങിനു ആണ് കൈയടികൾ ഏറെ നൽകേണ്ടത്. ഒപ്പം ടെക്നിക്കൽ ഡിപ്പാർട്മെന്റിലും സിനിമ മികച്ചു നിൽക്കുന്നു..

ഒറ്റ വരി – മറ്റൊരു മമ്മൂക്ക ഷോ സ്റ്റീലർ കഥാപാത്രം, പറയുന്ന നിലപാടുകളിലെ സത്യസന്ധത, പറയുന്ന രാഷ്ട്രീയം.. അക്കമിട്ടു നിരത്താൻ കഴിഞ്ഞെന്നു വരില്ല എല്ലാം.. ഉണ്ട…