ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ഈ ബ്രദേഴ്സ് ഡേ… റിവ്യൂ

0
472

കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകനാകുന്നു. ഇത് മാത്രമാണോ ബ്രദേഴ്സ് ഡേ ആദ്യ ദിനം തന്നെ തീയേറ്ററുകളിൽ ചെന്ന് കാണാനുള്ള കാരണം. അല്ല അത് കാരണങ്ങളിൽ ഒന്ന് മാത്രം. ഒന്നല്ല, രണ്ടല്ല, മൂന്നല്ല ഒരു ലോഡ് കാരണങ്ങളുണ്ട്. തിയേറ്ററിൽ ആദ്യ ദിനം ചിത്രത്തിന് ലഭിച്ച വരവേൽപ്പ് കാണുമ്പോൾ തന്നെ പ്രേക്ഷകർ എത്രമാത്രം കാത്തിരുന്ന സിനിമയാണ് ഇതെന്ന് വ്യക്തമാകും.

ഒരു ജനപ്രിയ സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു നല്ല സിനിമയാണ് ബ്രദേഴ്സ് ഡേ. 2 മണിക്കൂർ നാല്പത്തി അഞ്ചു മിനിറ്റ് നീണ്ട ചിത്രം ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു എങ്കിൽ പടത്തിന്റെ പേസിങ് ഒക്കെ കിറു കൃത്യം എന്ന് തന്നെയാണ്. ഷാജോൺ മേക്കിങ്ങിലും സ്ക്രിപ്റ്റിംഗിലും എടുത്ത എഫ്‌ഫോർട് നന്നായി പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. റോണി എന്ന പ്രിത്വിരാജിന്റെ കഥാപാത്രത്തിന് ചുറ്റുമാണ് പടം മുന്നേറുന്നത്. മുന്ന എന്ന ധർമ്മജൻ അവതരിപ്പിക്കുന്ന കൂട്ടുകാരനുമായി കാറ്ററിംഗ് ബിസ്സിനെസ്സ് നടത്തുകയാണ് റോണി. ഫോർട്ട്‌ കൊച്ചിയിലാണ് കഥ നടക്കുന്നത്. റോണിയുടെ കഥക്കിടെ ഓരോ കഥാപാത്രങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. ചാണ്ടി എന്ന വിജയരാഘവന്റെ കഥാപാത്രം. പ്രസന്നയുടെ കഥാപാത്രത്തിന്റ കഥയാകട്ടെ റോണിയുടേതിന് പാരലൽ ട്രാക്കിലാണ്‌.

ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയിലേക്ക് ആണ് ആദ്യ പകുതി കൊണ്ട് നിർത്തുന്നത്. ആദ്യ പകുതിയുടെ എൻഡിൽ നിന്നും പിക്ക് അപ് ചെയ്യുന്ന ആ ത്രില്ലർ മോഡ് രണ്ടാം പകുതിയിൽ അതി ഗംഭീരമായി മൈന്റൈൻ ചെയ്യുന്നുണ്ട്. നല്ല ഗ്രിപ്പിങ് ആയി തന്നെയാണ് ആ ത്രില്ലിംഗ് മോഡിലെ ഓരോ കാര്യങ്ങളും സെറ്റ് ചെയ്തിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നെന്ന രീതിയിൽ, what next എന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ചു ഇരുത്തുന്നുണ്ട്. അത് ഷാജോണിന്റ എഴുത്തിലെ മികവ് തന്നെയാണ്. ആദ്യ പകുതി വൃത്തിയായി ബേസ് സെറ്റ് ചെയ്യാനും അത്യാവശം നല്ല കോമെടി നമ്പറുകൾ ചേർക്കാനും ഉപയോഗിച്ചപ്പോൾ, രണ്ടാം പകുതി പടം എഡ്ജ് ഓഫ് ദി സീറ്റിൽ പ്രേക്ഷകനെ എത്തിക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഇൻട്രോഡ്യുസ് ചെയ്ത ഓരോ കഥാപാത്രത്തിനും രണ്ടാം പകുതിയിൽ കഥയിലെ ഗതിയിൽ ഒരു സ്ഥാനം കൊണ്ട് വരുത്താൻ സാധിക്കുന്നുണ്ട്. ആദ്യത്തെ എഴുത്ത് പരിപാടി ആണെങ്കിൽ പോലും ഷാജോൺ വിസ്മയിപ്പിക്കുന്നു.

രണ്ടാം പകുതിയിലെ ത്രില്ലിംഗ് എലെമെന്റുകൾ വർക് ആയെങ്കിൽ പോലും അതിനിടയിൽ എന്റർടൈൻമെന്റ് വാല്യൂ മിസ്സ്‌ ചെയ്തിട്ടില്ല ഷാജോൺ എന്നത് ഒരു നല്ല കൊമേർഷ്യൽ സിനിമ മേക്കർ എന്ന ബ്രാൻഡ് അദ്ദേഹത്തിന് നൽകും. പ്രിത്വി ഡാർക്ക്‌ ഷെഡ് റോളുകളിൽ നിന്നും മാറി ഇത്തരത്തിലുള്ള റോളുകൾ ചെയ്യുമ്പോൾ ഈസി ആയി മേക്ക് ഓവർ ചെയ്യുന്നു. ഓണക്കാലത്തു പ്രേക്ഷകർക്ക് നൽകുന്ന ഒരു കിടിലൻ ഓണ വിരുന്നാണ് ബ്രദേഴ്സ് ഡേ.

ഒറ്റ വരി – ധൈര്യമായി ടിക്കറ്റ് എടുക്കാം.. ഷാജോൺ മച്ചാൻ പൊളിച്ചു