കെങ്കേമം ഈ പതിനെട്ടാം പടി….റിവ്യൂ

0
489

കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ഐലൻഡ് എക്സ്പ്രസ്സ് എന്ന ചെറു സിനിമയിലൂടെ ആണ് ശങ്കർ രാമകൃഷ്ണനെ നമ്മൾ അറിയുന്നത്. പിന്നീട് നടനായും ഉറുമിയുടെ തിരക്കഥാകൃത്തായും ശങ്കർ നമുക്ക് മുന്നിൽ വീണ്ടുമെത്തി. ആദ്യമായി ശങ്കർ സംവിധാനം ചെയുന്ന മുഴുനീള സിനിമ ഇന്ന് തീയേറ്ററുകളിൽ എത്തി. അരങ്ങിലും അണിയറയിലുമായി എഴുപതോളം പുതുമുഖങ്ങൾ, അഥിതി വേഷത്തിൽ പ്രിയ താരങ്ങൾ..

തൊണ്ണൂറുകളിൽ സെറ്റ് ചെയ്താണ് ചിത്രം വികസിക്കുന്നത്. എന്തുകൊണ്ട് പതിനെട്ടാം പടി എന്ന ചോദ്യത്തിന് ഒരു സ്പഷ്ടമായ ഉത്തരം പറയാം. മേക്കിങ്. അജ്ജാതി കിണ്ണം കാച്ചിയ മേക്കിങ് ആണ് ഷങ്കർ രാമകൃഷ്ണൻ എന്ന പഹയൻ ഒരുക്കിയിരിക്കുന്നത്. ഏകദേശം രണ്ടു വർഷത്തോളം നീണ്ട പ്രെപ്രേഷനുകൾ വെറുതെയല്ല എന്ന് വിളിച്ചു പറയുന്ന വിഷ്വൽ ബ്രില്ലിയൻസ്, അതാണ് പതിനെട്ടാം പടി…

നോൺ ലീനിയർ നരേറ്റിവിറ്റിയുടെ മികച്ച ഉപയോഗം തിരക്കഥാകൃത് കൂടെയായ ശങ്കർ രാമകൃഷ്ണൻ അപ്ലൈ ചെയ്‌തിട്ടുണ്ട്. ആക്ഷൻ രംഗങ്ങൾ തന്നെയാണ് കഥ വികസിക്കുന്ന ആദ്യ പകുതിക്ക് നട്ടെല്ലായി നില്കുന്നത്. ഒന്നും രണ്ടും ഒന്നുമല്ല ( കൃത്യമായി എണ്ണാൻ പറ്റിയില്ല ). അതും കിണ്ണം കാച്ചിയ കിടിലൻ ഫൈറ്റ് രംഗങ്ങൾ. ഒപ്പം ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി കെ എ കാഷിഫുമുണ്ട്..

അശ്വിൻ (പൃഥ്വിരാജ് ) അയ്യപ്പൻ ( ആര്യ ) എന്നിവരിലൂടെ സിനിമ തുടങ്ങുന്നത്. വർത്തമാന കാലത്തിൽ അവരുടെ മേഖലകളിൽ തിരക്കിലുള്ള അവരുടെ ഭൂതകാലത്തേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ ക്രക്സ്. പ്രധാന കഥാപാത്രങ്ങളെ എസ്സ്റ്റാബ്ലിഷ്‌ ചെയ്യാനാണ് ആദ്യ പകുതി എടുത്തിരിക്കുന്നത്. ടീസറിൽ സൂചിപ്പിച്ചത് പോലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഗവണ്മെന്റ് മോഡൽ സ്കൂൾ വിദ്യാർഥികൾ, പണത്തിളക്കം കൂടിയ ഇന്റര്നാഷനൽ സ്കൂൾ വിദ്യാർഥികൾ ഇവർ തമ്മിലുള്ള പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്ലോട്ടിനെ ഡ്രൈവ് ചെയ്യുന്നത്.

പുതുമുഖങ്ങൾ എന്ന് പറയാൻ പറ്റാത്ത രീതിയിലെ ലീഡ് ആക്ടര്സിന്റെ കരിസ്മയാണ് സിനിമയുടെ ഏറ്റവും വലിയ മികവുകളിൽ ഒന്ന്. ഒപ്പം അഥിതി വേഷങ്ങളിൽ എത്തിയ വമ്പൻ താരങ്ങളുടെ പ്രകടനവും മികച്ചു നിന്നു. അയ്യപ്പന്റെയും അശ്വിന്റെയും ജീവിതത്തിൽ വഴിത്തിരിവാകുന്ന ജോണ് എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുന്നത്.

സുദീപ് ഇളമണ് ഒരുക്കിയ ദൃശ്യങ്ങൾ അതി ഗംഭീരമാണ്. കൊമേർഷ്യൽ എലെമെന്റുകൾ മികച്ച രീതിയിലാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. അങ്ങിങ്ങായി ഡ്രാമാ ടിന്റ് ഒഴിച്ചാൽ പതിനെട്ടാം പടി ഒരു കംപ്ലീറ്റ് പാക്കേജ് ആണ്. സാങ്കേതികത കൊണ്ടും യുവതാരങ്ങളുടെ മികവ് കൊണ്ടും ഏറെ കൈയടി നേടുന്ന ഒരു ചിത്രം. ശങ്കർ രാമകൃഷ്ണൻ എന്ന മേക്കറിന് ഒരു പൊൻപണം.

ഒറ്റവരി – ചിത്രത്തിൽ അഥിതി താരങ്ങളായി എത്തിയ വലിയ നടന്മാരെ കാണാൻ ആണ് തീയേറ്ററുകളിൽ പോകുന്നതെങ്കിൽ നിങ്ങളെ ആ പിള്ളേര് ഞെട്ടിച്ചിരിക്കും, അവർക്കായിരിക്കും നിങ്ങളുടെ കൈയടി ഒപ്പം ശങ്കർ രാമകൃഷ്ണൻ എന്ന കിടിലൻ മേക്കർക്കും…