കണ്ണും മനസ്സും നിറച്ച പരോള്‍ – പരോള്‍ റിവ്യൂ

0
225

പരോൾ ഈ പേര് തന്നെ തന്ന പ്രതീക്ഷ വേറെയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മമ്മൂട്ടി പരസ്യം സംവിധാനം ചെയ്ത ആളാണ് ചിത്രത്തിന്റ സംവിധായകൻ എന്ന് കൂടെ അറിഞ്ഞപ്പോൾ പെരുത്ത് പ്രതീക്ഷ.പരോൾ വിസ്മയിപ്പിക്കുന്നുവോ.ഇന്നത്തെ തിയേറ്റർ അനുഭവത്തിന്റെ റിപ്പോർട്ട്.

പരോൾ ഒരു നല്ല ഫാമിലി എന്റെർറ്റൈനെർ തന്നെയാണ്. മികച്ചു നിൽക്കുന്ന ആക്ഷൻ സീനുകളും ട്വിസ്റ്റുകളും ഒക്കെ ചേർത്ത് പറഞ്ഞു പോകുന്ന ഒരു കുടുംബ കഥയാണ് പരോൾ. അലക്സ് എന്ന വ്യക്തിയെ കേന്ദ്രികരിച്ചു അയാൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിലൂടെ പറഞ്ഞു പോകുന്ന നറെഷൻ മികച്ചു നില്‍ക്കുന്നു.

പേര് സൂചിപ്പിക്കും പോലെ ആദ്യ പകുതി കഥയുടെ പ്ലോട്ട് എസറ്റാബ്ലിഷ്‌ ചെയുകയും രണ്ടാം പകുതി പരോൾ എന്ന എലമെന്റ് കടന്നു വരുകയും ചെയുന്നു. ചില പ്രശ്നങ്ങളുടെ പേരിൽ ജയിൽ ജീവിതം അനുഭവിക്കുന്ന അലക്സ് തന്റെ വ്യക്തി ജീവിതത്തിലെ ഒരു പ്രശ്നം പരിഹരിക്കാൻ പരോൾ നേടാൻ ശ്രമിക്കുന്നതും അത് കഴിഞ്ഞു പരോളിൽ ഇറങ്ങുന്ന അലക്സിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

ആദ്യ പകുതി കുടുംബ ബന്ധങ്ങളെ കേന്ദ്രികരിച്ചു ഒരുക്കിയതിനോടൊപ്പം മാസ്സ് ആക്ഷൻ രംഗങ്ങളിലും മികച്ചു നിന്നു. ആദ്യ പകുതിയിലെ രണ്ടു ആക്ഷൻ സീനുകൾ ഗംഭീരമാണ്. രണ്ടാം പകുതിയുടെ തുടക്കം മുതലേ ത്രില്ലിംഗ് എലെമെന്റുകൾ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പരോളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും പിന്നെ ചെറിയ ടോണിലെ ഇൻവെസ്റ്റിഗേഷൻ ലേഔട്ട് എല്ലാം സിനിമയെ എന്ജോയബളാക്കുന്നു.

എട്ടു വര്‍ഷത്തിനു ശേഷം പതിനഞ്ചു ദിവസത്തേക്ക് അലെക്സിന് ലഭിക്കുന്ന പരോൾ എന്ന ലോഞ്ച് പോയിന്റ് നല്ല ഇമ്പാക്ട് ഉണ്ടാക്കിയെങ്കിലും തിരക്കഥയിലെ ചില ഏറ്റ കുറച്ചിലുകൾ മുഴച്ചു നിന്നു. ചില സീനുകൾ അധികപ്പറ്റായി തോന്നിയത് ഒഴിച്ചാൽ പരോൾ ഒരു നല്ല സിനിമയാണ്. സുരാജിന്‍റെ ആദ്യ പകുതിയിലെ കോമേഡികൾ വർക്ക് ഔട്ട് ആയി. മിയ കത്രിന ആയി നല്ല പ്രകടനം കാഴ്ച വച്ചു. ഈ നടിക്ക് ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഈ കഥാപാത്രം ഉറപ്പ് പറയുന്നു.

മമ്മൂട്ടിയെ കൂടാതെ ഈ സിനിമയിൽ ഞെട്ടിച്ച വേറെ ഒരാളുണ്ട്, ലാലു അലക്സ്. അദ്ദേഹത്തിന്റെ കം ബാക്ക് എന്നൊക്കെ പറയാവുന്ന മികച്ചൊരു വേഷം. ശരത് സന്ധിത് പരോളിൽ യാതൊരുവിധ പരീക്ഷങ്ങൾക്കും മുതിർന്നിട്ടില്ല. ഉള്ളത് വൃത്തിയായി സ്‌ക്രീനിൽ പകർത്തി. അതി ഭാവുകത്വം എന്നൊരു എലമെന്റ് മാക്സിമം ഒഴിവാക്കിയിട്ടുണ്ട്.

പരോൾ ഒരിക്കലും ഒരു പരീക്ഷണ ചിത്രമോ വ്യത്യസ്ത ചിത്രമോ അല്ല. ഒരു നല്ല കുടുബ ചിത്രത്തെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട് സിനിമ. ഇമോഷണൽ മോമെന്റുകൾ, നല്ല കുറച്ചു ആക്ഷൻ സീക്യുൻസുകൾ, നടി നടന്മാരുടെ മികച്ച പ്രകടനം (പ്രത്യേകിച്ച് മമ്മൂട്ടിയുടെ), ഇതൊക്കെയാണ് പരോൾ. കുടുംബ പ്രേക്ഷകർക്ക് ഒരു വിരുന്നാകും ഉറപ്പ്.