ഒരു പെർഫെക്റ്റ് എന്റെർറ്റൈനെർ -ഒരു യമണ്ടൻ പ്രേമകഥ റിവ്യൂ

0
223

ദുൽഖർ, ഇന്ന് മലയാള സിനിമയെ സംബന്ധിച്ചു മാത്രമല്ല മറ്റു രണ്ടു മൂന്ന് ഇന്ടസ്ട്രികളെ സംബന്ധിച്ചും ഒരു ബ്രാൻഡ് തന്നെയാണ്. എന്നാൽ മറ്റു ഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ ദുൽഖർ ശ്രമിച്ചപ്പോൾ മലയാളത്തിലൊരു വലിയ ഗ്യാപ്പ് ഉണ്ടായി. എന്നാൽ ഗ്യാപ്പ് കൊണ്ട് ഒന്നും ദുല്ഖറിന്റെ ചിത്രങ്ങൾക്ക് കിട്ടുന്ന ഫസ്റ്റ് ഡേ റെസ്പോൺസ് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് ഒരു യമണ്ടൻ പ്രേമകഥയുടെ ആദ്യ ദിന റഷ് സൂചിപ്പിക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ടീമിന്റെ സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റ് ഒപ്പം സ്ഥിരം നഗരത്തിലെയോ, നഗരപ്രാന്തത്തിലെയോ കഥാപാത്രങ്ങൾ മാത്രം അവതരിപ്പിച്ചിട്ടുള്ള ദുല്ഖറിന്റെ ഒരു തനി നാടൻ വേഷം എന്ന പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, അമർ അക്ബർ ആന്റണി എന്ന മുൻ ചിത്രങ്ങളുടെ വാണിജ്യ സാധ്യത ആയിരുന്ന ഔട്ട് ആൻഡ് ഔട്ട് കോമഡി എന്ന എലെമെന്റിനെ ചൂഷണം ചെയ്തു തന്നെയാണ് ഈ ചിത്രവും ബിബിനും വിഷ്ണുവും സൃഷ്ടിച്ചിരിക്കുന്നത്.

കൊമ്പനയിൽ ജോൺ സാറിന്റെ ( രഞ്ജി പണിക്കർ ) മകനാണ് ലാലു. ഒരു പൈന്റർ ആയി ആണ് ലാലു തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. ലാലുവിന്റെ അച്ഛൻ ജോൺ സാറിന് അത്രകണ്ട് ലാലുവിന്റെ ജോലിയും കൂട്ടുകാരെയും ഒന്നും ഇഷ്ടമല്ല. പാഞ്ഞികുട്ടൻ, വിക്കിപീടിക, ടെനി എന്നിവരാണ് ലാലുവിന്റെ സന്തത സഹചാരികൾ. അങ്ങനെയിരിക്കെ ലാലുവിന്റെ ഇളയ സഹോദരൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ജോൺ സാർ മൂത്തവനായ ലാലുവിന്റെ കല്യാണം കഴിഞ്ഞു മതി എന്ന് പറയുന്നു. ഒപ്പം ലാലുവിന് പറ്റിയ ഒരു ബന്ധം കണ്ടുപിടിച്ചു കൊടുക്കാൻ കൂട്ടുകാരെ ചുമതലപ്പെടുത്തുന്നു. അതിനു ശേഷമുള്ള ഭാഗമാണ് ചിത്രത്തിന്റെ കേന്ദ്ര പ്രതലം.

സിനിമയുടെ ടീസറും പാട്ടും പ്രോമിസ് ചെയ്ത കാര്യങ്ങൾ കൃത്യമായി നല്കാൻ ആയൊരു സിനിമ തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ. കഥ നടക്കുന്ന പശ്ചാത്തലത്തിനു അനുസരിച്ചുള്ള സ്ലാങ് ഡെലിവർ ചെയ്യാനും സ്ക്രീൻ പ്രെസൻസിന്റെ കാര്യത്തിൽ ദുൽഖർ ഏറെ ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്. സിനിമയുടെ കഥാ പ്രതലം ഒരുപാട് ഏച്ചുകെട്ടലുകൾ ഒന്നുമില്ലാത്ത ഒന്നാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ ആണ് മേക്കേഴ്‌സ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് എന്ന് ചിത്രത്തിന്റെ ടാഗ് ലൈനിൽ നിന്ന് നിന്ന് വ്യക്തമാണ്. അപ്പോൾ സിനിമ വിജയിക്കാൻ ഉള്ള ഘടകം കോമെടി ഫൺ എലമെന്റുകൾ ആയിരിക്കണമല്ലോ…

കോമഡി പാർട്ടിൽ മുൻ ചിത്രങ്ങളുടെ മികവ് വിഷ്ണുവും ബിബിനും നിലനിർത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതിയിൽ എല്ലാം കിണ്ണംകാച്ചിയ കോമഡി നമ്പറുകൾ ഉണ്ട്. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കുറച്ചു കൂടെ ഇമോഷണൽ എലമെന്റുകൾ ചിത്രത്തിലേക്ക് കടന്നു വരുന്നുണ്ട്. ചെറിയ ലാഗ് അപ്പോൾ കടന്നു വരുന്നെങ്കിലും അവസാന അര മണിക്കൂർ ബാക് ഓൺ ട്രാക്കിൽ ആണ് സിനിമ. ഒപ്പം ഒരു പെർഫെക്റ്റ് എന്റെർറ്റൈനെർ എന്ന സംതൃപ്തിയും കാഴ്ചക്കാരന് നൽകുന്നു

സാമൂഹിക വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നുണ്ട്, അത് വൃത്തിയായി മേക്കേഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ടെന്നി ഏറെ മികച്ചു നിന്നു. സലിം കുമാറിന്റെ യൂണിക് ആയ ചില നമ്പറുകൾ സിനിമക്ക് മുതൽക്കൂട്ടാണ്. കോമെടി എന്ന എലെമെന്റിൽ ഒരു യമണ്ടൻ പ്രേമകഥ പെർഫെക്റ്റ് ആണ് അതിനു യാതൊരു സംശയവുമില്ല. നവാഗത സംവിധായകൻ എന്ന നിലയിൽ ഇത്രയും വലിയ ക്രൂവിനെ വചു കൈയതുക്കത്തോടെ സിനിമ ഒരുക്കിയ ബി സി നൗഫൽ കൈയടികൾ അർഹിക്കുന്നു….