ഇട്ടിമാണി മെയ്ഡ് ഇൻ ചൈന – ഇത് കുടുംബങ്ങൾക്ക് ഏറെ ഇഷ്ടപെടുന്ന ഒരു ലാലേട്ടൻ ചിത്രം

0
385

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.. ബ്രഹ്മാണ്ഡ ചിത്രങ്ങൾ മാത്രം അടുത്തിടെ ചെയ്തു കൊണ്ടിരുന്ന ലാലേട്ടൻ ഒരു ലൈറ്റ് ഹാർട്ടഡ് എന്റെർറ്റൈനെറുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു എന്നത് തന്നെയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റ ടീസറും ട്രെയ്‌ലറും എല്ലാം നമുക്ക് നൽകിയ സൂചന. ഇന്ന് ചിത്രം തീയേറ്ററുകളിൽ എത്തി. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതരായ ജിബു ജോബിയാണ്.

ആദ്യം തന്നെ പറയട്ടെ അതി ഭാവുകത്വങ്ങൾ ഒന്നുമില്ലാത്ത ലാലേട്ടനെ സ്‌ക്രീനിൽ കാണാൻ തന്നെ എന്തൊരു രസമാണ്. നമ്മളെ ഒരുപാട് ചെറിയ വലിയ സിനിമകളിലൂടെ വിസ്മയിപ്പിച്ച ലാലേട്ടനിസം തിരികെ വരുന്നത് സ്‌ക്രീനിൽ കാണുന്നത് തന്നെ ഒരു കുളിർമ്മയാണ്. ഇട്ടിമാണി, ഒരു കാലത്തു നമ്മളെ ഏറെ ചിരിപ്പിച്ച രസിപ്പിച്ച ആ പഴയ ലാലേട്ടൻ അവതാറിലേക്കുള്ള തിരികെ പോക്കാണ്. എല്ലാ അർത്ഥത്തിലും ഒരു കിണ്ണം കാച്ചിയ ഫാമിലി എന്റെർറ്റൈനെർ അതാണ്‌ ഇട്ടിമാണി.

തീയേറ്ററിലെ ആദ്യ ദിനത്തിലെ ആദ്യ ഷോക്ക് പോലുമുള്ള ഫാമിലി പ്രേക്ഷക സാനിധ്യം അത്ഭുതപെടുത്തുന്നതാണ്. മോഹൻലാലിൻറെ അത്തരം വേഷങ്ങൾ കൊണ്ട് വരുന്ന ഇമ്പാക്ട് എത്ര വലുതാണെന്ന് കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം തെളിയിക്കുന്നു. പടം നല്ല അഭിപ്രായം കൂടെ വന്ന സ്ഥിതിക്ക് കുടുംബ പ്രേക്ഷകരുടെ സാനിധ്യം ഇനി കൂടി വരുകയേ ഉള്ളു. അധികം വളച്ചു കെട്ടൊന്നുമില്ലാതെ പറയാം, ഒരു ഫാമിലി എന്റെർറ്റൈനെർ ആണ് പടം. കുറച്ചു നല്ല മൊമന്റുകളും, തമാശയും ഒക്കെ ചേർന്ന ഒരു പാക്കേജ് പടം.

ഒരു നല്ല ആദ്യ പകുതിയും, അതിനെ അപേക്ഷിച്ചു കുറച്ചു താഴ്ന്നു നിൽക്കുന്ന രണ്ടാം പകുതിയും ആണ് ചിത്രത്തിന്. എങ്കിലും എന്റർടൈൻമെന്റ് വാല്യൂവിൽ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല. ആദ്യ പകുതി തൃശൂർ സ്ലാങ്ങും മോഹൻലാൽ സിദ്ദിഖ് കോംബോ ഒക്കെ ചേർന്നപ്പോൾ നല്ലൊരു എക്സ്പെരിയൻസ് ആയിരുന്നു. രണ്ടാം പകുതി കുടുംബ പ്രേക്ഷകർക്ക് പക്ഷെ നല്ല രീതിയിൽ വർക് ഔട്ട്‌ ആകും, ഇമോഷൻസ് ഒക്കെ നല്ല രീതിയിൽ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്, അത് വൃത്തിക്ക് ചെയ്തു എടുത്തിട്ടുമുണ്ട്.

നന്മരം ലൈൻ ആണെങ്കിലും ക്ലൈമാക്സ്‌ സീനുകൾ ഒക്കെ തിയേറ്ററിൽ വർക്ക്‌ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് പറയാം. നല്ല മേക്കിങ് അതിന്റെ ഫ്ലാവ്സ് ഒരു സ്ഥലത്ത് പോലും പുറത്ത് കൊണ്ട് വരുന്നില്ല. ക്ലൈമാക്സ്‌ സീനുകളിലെ സെന്റി എലമെന്റ് കൈയിൽ നിന്നും പോകാതെ വർക്ക്‌ ചെയ്തു എടുത്തിട്ടുണ്ട്. ഇമോഷണൽ കോൺടെന്റ് മെലോഡ്രാമ ലെവലിൽ എത്താതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഫാമിലി എന്റെർറ്റൈനെർ എന്ന ബ്രാൻഡ് കൃത്യമായി ചേരുന്ന സിനിമയാണ് ഇട്ടിമാണി. ബ്രില്യൻസ് പോലുള്ള അമിത പ്രതീക്ഷയുമായി തീയേറ്ററുകളിൽ എത്താതിരുന്നത് ഇട്ടിമാണി ഒരു worth watch ആണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ സിനിമയാണ്. അവർ ലക്ഷ്യമിട്ടത് നേടിയിട്ടുമുണ്ട്. തിയേറ്ററിൽ അവസാനം ഉയർന്ന കൈയടി അതിനു തെളിവ് അണ്. ഒറ്റവരി – മോഹൻലാൽ സിനിമ ആവറേജ് അഭിപ്രായം വന്നാൽ തന്നെ ബോക്സ്‌ ഓഫീസിൽ മുകളിൽ എത്താറുണ്ട്.. ഇട്ടിമാണി ഹിറ്റ് അടിക്കും എന്ന് പ്രതീക്ഷിക്കാം