നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി !!ചിത്രങ്ങൾ കാണാം !!

0
6776

ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത് എത്തിയ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നടനായി ആണ് സിനിമയിൽ എത്തിയത് എങ്കിലും പിന്നിട് തിരക്കഥാകൃത് എന്ന നിലയിലാണ് വിഷ്ണു ശ്രദ്ധിക്കപ്പെട്ടത്. വൻ വിജയങ്ങളായിരുന്ന അമർ അക്ബർ ആന്റണിയുടെയും കട്ടപ്പനയിലെ ഹൃതിക് റോഷന്റേയും തിരകഥാകൃത്തായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ തിരകഥ രചിച്ച കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ വിഷ്ണു നായകനായും അരങ്ങേറി. പിന്നിട് ഒരുപിടി നല്ല വേഷങ്ങളിലൂടെ ശ്രദ്ധ നേടി.

ബാലനടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു എന്റെ വീട് അപ്പൂന്റേം, അമൃതം, ബാച്ച്‌ലർ പാർട്ടി, പളുങ്ക്, രാപ്പകല്‍, അസുരവിത്ത്, ഭൂമിയുടെ അവകാശികള്‍, ഇയ്യോബിന്‍റെ പുസ്തകം, മാറ്റിനി, മായാവി എന്നി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ ആദ്യ ചിത്രം എന്റെ വീട് അപ്പൂന്റെയും ആണ്. കാളിദാസിനൊപ്പം ആണ് ബാലതാരമായി ആ ചിത്രത്തിൽ വിഷ്ണു എത്തിയത്.വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ഇന്ന് വിവാഹിതനായി. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോതമംഗലം കല ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം നടന്നത്. കലൂർ റെന ഓഡിറ്റോറിയയ്ജ്ത്തിൽ വച്ചാണ് വെഡിങ് റിസപ്ഷൻ നടക്കുന്നത്