നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി!!ചിത്രങ്ങളും വിഡിയോയും കാണാം

0
6564

നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് വരുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.ജയറാം നായകനായെത്തിയ പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ വേഷമിട്ടത്.ക്ഷേത്ര നടയിലെ വിവാഹ മണ്ഡപത്തിൽ വെച്ച് പരസ്പരം വരണമാല്യം ചാര്‍ത്തി വിവാഹിതരാകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പാർവതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. മലയാള സിനിമയിൽ ഇന്ന് വിവാഹിതരാകുന്നത് മൂന്ന് താരങ്ങളാണ്. പാര്‍വതിയെ കൂടാതെ നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലു വര്‍ഗ്ഗീസ് എന്നിവരും ഇന്ന് വിവാഹിതരാകും.