മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നാളെ!!ഹൽദി വിഡിയോയും ചിത്രങ്ങളും കാണാം…

0
1631

നാളെയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്യും വിവാഹിതരാകുന്നത്.ഏറെ ആരാധകരുള്ള ഒരു യുവ സീരിയൽ താരമാണ് മൃദുല. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. വിവാഹത്തിന്റെ ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്

വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരിക്കുകയാണ്.ഹൽദി ആഘോഷങ്ങളുടെ വീഡിയോ യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കു വച്ചിട്ടുണ്ട്.ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്.2015 മുതൽ മൃദുല അഭിനയ രംഗത്ത് സജീവമാണ്. മോഡലിങ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച ഒരാളാണ് മൃദുല.സെലെബ്രെഷൻസ് എന്ന സിനിമയിലൂടെ ആണ് ബിഗ് സ്‌ക്രീനിൽ മൃദുല അരങ്ങേറ്റം കുറിച്ചത്.കല്യാണ സൗഗന്ധികം ആണ് ആദ്യ സീരിയൽ. അഞ്ചോളം സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു