നടൻ ബാലു വർഗീസ് വിവാഹിതനായി !! ചിത്രങ്ങൾ കാണാം

0
1115

ഇന്ന് മൂന്നു താരവിവാഹങ്ങളാണ് ഇന്ന് നടന്നത്. നദി പാർവതി നമ്പ്യാർ,വിഷ്ണു ഉണ്ണികൃഷ്ണൻ , നടൻ ബാലു വർഗീസ് എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത് . നടിയും മോഡലുമായ എലീന കാതറിൻ ആണ് ബാലുവിന്റെ വധു. നാല്പതോളം സിനിമകളിൽ വേഷമിട്ട ബാലു മലയാള സിനിമയിലെ പ്രതീക്ഷയുണർത്തുന്ന യുവനടന്മാരിൽ ഒരാളാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

അയാൾ ഞാനല്ല’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രമേഖലയിൽ കടന്നെത്തിയ താരമാണ് ഐലീന . ‘മിസ് സൗത്ത് ഇന്ത്യ’ പട്ടം ഉൾപ്പെടെയുള്ള സൗന്ദര്യ മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയ രംഗത്തേക്കെത്തിയ ബാലു നായകനായും വേഷമിട്ടിട്ടുണ്ട്. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു..വിവാഹ വിഡിയോയോകളും ചിത്രങ്ങളും കാണാം