നടി ദുർഗ കൃഷ്ണ വിവാഹിതയായി!! ചിത്രങ്ങൾ കാണാം

0
10017

സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ കൂടു കൂട്ടിയ നടി ദുർഗ കൃഷ്ണ വിവാഹിതയായി. അർജുൻ രവീന്ദ്രനാണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടന്നത്.ലളിതമായ ചടങ്ങിൽ കുടുംബാങ്ങങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സന്നിഹിതരായിരുന്നത്.

ഇരുവരും നാല് വർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ദുർഗ അർജൂനെ കുറിച്ചു സോഷ്യൽ മീഡിയയിൽ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു.സിനിമ നിർമ്മാതാവും ബിസിനസ്കാരനുമാണ് അർജുൻ. ഇരുവരും സേവ് ദി ഡേറ്റ് ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

മലയാള സിനിമയിലെ യുവനടിമാരിൽ ഏറെ ശ്രദ്ധേയയായ ഒരാളാണ് ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആണ് ദുർഗ കൃഷ്ണ സിനിമ ലോകത്തു എത്തുന്നത്. ചെറുപ്പം മുതൽ നൃത്തത്തിൽ പ്രാവീണ്യം നേടിയ ഒരാളാണ് ദുർഗ കൃഷ്ണ. സ്കൂൾ കലോത്സവങ്ങളിൽ പലകുറി താരം പുരസ്‌കാരം നേടിയിട്ടുണ്ട്. ഓഡിഷനിലൂടെ ആണ് ദുർഗ മലയാള സിനിമയിലേക്ക് എത്തുന്നത്.