കരയുന്ന പെങ്ങളുടെ സങ്കടം മാറ്റാൻ ഈ ഏട്ടൻ ചെയ്തത് – വൈറലായ വീഡിയോ!!!

0
165

കുഞ്ഞു പെങ്ങളുടെ സങ്കടം മാറ്റാൻ സഹോദരൻ ചെയ്ത പ്രവർത്തിയുടെ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. കുട്ടികളിലെ നിഷ്കളങ്കതയും സഹോദരങ്ങൾ തമ്മിലെ സ്നേഹവും എല്ലാം ഈ വീഡിയോ നമുക്ക് കാണിച്ചു തരും. ഇതൊക്കെ എന്ത് എന്ന മട്ടിൽ തള്ളിക്കളയുന്നവർക്ക് തള്ളിക്കളയാം എന്നാൽ ഇതിലെ ക്യൂട്ടിനെസ്സ് ആസ്വദിക്കുന്നവരാകും ഭൂരിഭാഗം പേരും.

ബാസ്കറ്റ് ബോൾ കോർട്ടിൽ പന്ത് ഇടാൻ ശ്രമിക്കുന്ന അനുജത്തി. എന്നാൽ ബാൾ അവളുടെ മുഖത്തു വന്നു കൊണ്ട് അവളെ വേദനിപ്പിച്ചു. അവളുടെ കരച്ചിൽ മാറാൻ ഏട്ടൻ ആശ്വസിപ്പിച്ചു, മുത്തവും നൽകി. അവളുടെ കരച്ചിൽ മാറ്റുവാൻ അവൻ എല്ലാ വഴിയും ശ്രമിച്ചു. ഒടുവിൽ ബോൾ അവളെക്കൊണ്ട് തന്നെ കോർട്ടിൽ ഇടാൻ സഹായിച്ചു അവൻ.

കരഞ്ഞു തുടുത്ത മുഖം ഏട്ടന്റെ ഈ പ്രവർത്തികൊണ്ട് ചിരി തൂകി. പ്രേക്ഷകർക്കാവട്ടെ ഈ വീഡിയോ കണ്ടു മനസും നിറഞ്ഞു. കുട്ടികളുടെ അമ്മയാണ് വീഡിയോ ഷൂട്ട് ചെയ്തു സമൂഹ മാധ്യമങ്ങളിൽ ഇട്ടത്. ഹൃദയം നിറക്കുന്ന ആ പുഞ്ചിരി തന്നെയാണ് സാഹോദര്യം എന്ന് പറയുന്നത്.