PSC ചോദ്യപേപ്പറിൽ സ്ഥാനം പിടിച്ചു പുലിമുരുകൻ



മലയാള സിനിമയെ പുതിയ തലങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രമാണ് പുലിമുരുകൻ. വെറും തുച്ഛമായ തുക ഫൈനൽ കളക്ഷൻ വരുമെന്ന് മുൻവിധികൾ ഉണ്ടായിരുന്ന ഒരു ഇന്ടസ്ട്രിയെ നൂറു കോടി, നൂറ്റി അമ്പതു കോടി ക്ലബ്ബുകളിൽ എത്തിച്ച സിനിമ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. പുലിമുരുകന്റെ കളക്ഷൻ കണക്കുകൾക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമയും അതിനു മുൻപും പിൻപും മലയാള സിനിമയിൽ വന്നിട്ടില്ല.

പുലിമുരുകൻ ഒരു സ്റ്റാൻഡ് ഔട്ട് സിനിമ തന്നെയാണ് റീലിസിനു ശേഷം വര്ഷം രണ്ടു കഴിഞ്ഞെങ്കിലും ഇന്നും പുലിമുരുകൻ മാനിയ പ്രേക്ഷകനെയും പൊതു സമൂഹത്തെയും വിട്ടു പോയിട്ടില്ല. കഴിഞ്ഞ ആഴ്ച നടന്ന ഒരു പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പറിൽ പുലിമുരുകനുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഉണ്ടായിരുന്നു.നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള സിനിമ എന്നതായിരുന്നു ചോദ്യം. പി എസ് സിയുടെ പ്യുൺ / അറ്റൻഡർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് പുലിമുരുകൻ സ്ഥാനം പിടിച്ചത്


കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആഘോഷമാക്കിയ അംഗീകരിച്ച വിജയം തന്നെയാണ് പുലിമുരുകൻ. തിയേറ്ററുകളെ മാസങ്ങളോളം പൂരപ്പറമ്പാക്കിയ മാജിക്. നോട്ടു നിരോധനം ഉയർത്തിയ പ്രശ്നങ്ങൾ മറികടന്നു അതി ഗംഭീര കളക്ഷൻ നേടിയ ചിത്രം ഒരു ഇതിഹാസം തന്നെയാണ്

Comments are closed.